സിദ്ദിഖ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തിയ ബോഡിഗാര്‍ഡ് റംസാന് തിയറ്ററുകളിലെത്തിയ്‌ക്കാനാണ് തീരുമാനിച്ചിരിയ്‌ക്കുന്നത്. ഇതിന് പിന്നാലെ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പും സിദ്ദിഖ് സംവിധാനം ചെയ്യും. ഇളയദളപതി വിജയ് ആണ് ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിലെ നായകന്‍. സിദ്ദിഖ് ചിത്രത്തില്‍ വിജയ് നായകനാവുന്നത് രണ്ടാം തവണയാണ്. മലയാളത്തില്‍ വന്‍വിജയം കൈവരിച്ച ഫ്രണ്ട്‌സിന്റെ തമിഴ് റീമേക്കിലും വിജയ് തന്നെയായിരുന്നു നായകന്‍.
2010ലെ മോഹന്‍ലാലിന്റെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കും സിദ്ദിഖ് ചിത്രം. കരിയറില്‍ ഇതാദ്യമായാണ് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നത്.
1993ല്‍ മോഹന്‍ലാല്‍ നായകനായ വിയറ്റ്‌നാം കോളനി ഒരുക്കുമ്പോള്‍ സിദ്ദിഖിനൊപ്പം ലാലും സംവിധാനത്തില്‍ സഹകരിച്ചിരുന്നു. ഇതിന് ശേഷമിറങ്ങിയ കാബൂളിവാലയ്‌ക്ക് ശേഷമാണ് ഈ ഇരട്ട സംവിധായകര്‍ വേര്‍പിരിഞ്ഞത്.


Click it and Unblock the Notifications











