എനിയ്ക്ക് വിഎസിന്റെ അനുഭവം: തിലകന്‍

By Lakshmi

Thilakan
ദുബയ്: കേരള രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അനുഭവമാണ് കലാരംഗത്തു താന്‍ നേരിടുന്നതെന്നു നടന്‍ തിലകന്‍.

തൊഴില്‍നിഷേധം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. കോടികള്‍ വാങ്ങുന്നവര്‍ക്കു വീണ്ടും വീണ്ടും കോടികള്‍ വാങ്ങാന്‍ സഹായിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം- തിലകന്‍ ആരോപിച്ചു.

ദുബയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിലകന്‍ .

സാംസ്‌കാരിക മന്ത്രി എം.എ ബേബിയെ ബന്ധപ്പെട്ടപ്പോഴാകട്ടെ, പിണറായി വിജയനെ അറിയിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിനു ചെയ്യാനാവുന്നതെല്ലാം ചെയ്യാമെന്നായിരുന്നു മറുപടി. പക്ഷേ ആരും ചെറുവിരല്‍ പോലും അനക്കിയില്ല.

അതേ മന്ത്രിയാണ് ഒരു സൂപ്പര്‍ താരത്തിന്റെ പടം പെട്ടിയിലായപ്പോള്‍ പ്രശ്‌നപരിഹാരത്തിനെന്ന പേരില്‍ ചാടിപുറപ്പെട്ടത്. കലാകാരന്മാര്‍ മരിക്കുമ്പോള്‍ ആചാരവെടി വയ്ക്കുന്നതു മാത്രമാണോ സാംസ്‌കാരിക മന്ത്രിയുടെ പണി? തിലകന്‍ ചോദിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X