»   »  വിദ്യ ബാലന്‍ കൊച്ചിയില്‍ വീടുവാങ്ങുന്നു

വിദ്യ ബാലന്‍ കൊച്ചിയില്‍ വീടുവാങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡ് നടി വിദ്യാബാലന്‍ കേരളത്തില്‍ വീടുവാങ്ങി. കൊച്ചിനഗരത്തിലാണ് വിദ്യ ഒരു വില്ല ബുക്ക് ചെയ്തിരിക്കുന്നത്. പള്ളിക്കരയിലുള്ള ഒരു പ്രമുഖ ബില്‍ഡേഴ്‌സിന്റെ വില്ലയ്ക്കാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്.

പാലക്കാട്ടുനിന്നും മുംബൈയിലെത്തി ബോളിവുഡില്‍ തിളങ്ങിയ വിദ്യ ഇപ്പോള്‍ മലയാളചിത്രങ്ങളും ചെയ്യുകയാണ്. വന്‍താരനിരയുമായെത്തുന്ന ഉറുമിയായിരിക്കും വിദ്യയുടെ ആദ്യ മലയാളചിത്രം.

ഇതിന് പിന്നാലെ ഏതാനും മറ്റു ചിത്രങ്ങളിലും വിദ്യ കരാര്‍ നല്‍കിയിട്ടുണ്ട്. മലയാളചിത്രങ്ങളില്‍ അഭിനയിക്കാനുള്ള സൗകര്യം കണക്കിലെടുത്താന്‍ വിദ്യ കൊച്ചിയില്‍ വീട് വാങ്ങുന്നതെന്നാണ് സൂചന.

ഒട്ടേറെ വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന കോമഡിച്ചിത്രത്തില്‍ വിദ്യാബാലനാണ് നായികയെന്നാണ് വിവരം.

ഇതിനുശേഷം പൃഥ്വിരാജ് നായകനാവുന്ന ഒരു ചിത്രത്തിലും വിദ്യ നായികയാവുമെന്ന് അറിയുന്നു. ലോഹിതദാസ് മോഹന്‍ലാല്‍ പ്രോജക്ടായി ആരംഭിച്ച ചക്രം എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലെത്തുന്നത്.

എന്നാല്‍ ഈ ചിത്രം പാതിവഴിയില്‍ മുടങ്ങിയതിനാല്‍ മലയാളചിത്രത്തില്‍ വിദ്യയെ കാണാന്‍ മലയാളികള്‍ക്കായില്ല. ഈ ചിത്രം പാതിവഴിയില്‍ മുടങ്ങിയെങ്കിലും പിന്നീട് പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam