വിജയ് യേശുദാസ് ക്യാമറയ്ക്ക് മുന്നില്‍

By Ajith Babu

Vijay Yesudas
ഗായകന്‍ വിജയ് യേശുദാസ് ക്യാമറയ്ക്ക് മുന്നിലേക്ക്. നന്ദന്‍ കാവില്‍ സംവിധാനം ചെയ്യുന്ന 'അവന്‍' എന്ന ചിത്രത്തിലൂടെയാണ് വിജയ് കരിയറില്‍ പുതിയൊരു ചുവട് വെയ്ക്കുന്നത്. വിജയ്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം ബാലയും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജയരാജിന്റെ മിലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലൂടെ ഗായകനായി അരങ്ങേറ്റം കുറിച്ച വിജയ് ഇതിനോടകം ഒരു പാട് ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിവേദ്യത്തിലെ കോലക്കുഴല്‍ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ വിജയ്‌യ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും ലഭിച്ചു.

ഗാന്ഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ കൂടിയായ വിജയ്ക്ക് അഭിനയരംഗത്തേക്ക് നേരത്തെ ക്ഷണം ലഭിച്ചിരുന്നെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. ഗായകനായി സിനിമയിലെത്തി നടനാവുകയും ഇപ്പോള്‍ സംവിധായകനാകാന്‍ ഒരുങ്ങുന്ന വിനീത് ശ്രീനിവാസന്റെ അതേപാതയില്‍ കൂടി തന്നെയാണ് വിജയ്‌യും നീങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X