»   » മമ്മൂട്ടി വീണ്ടും നിലമൊരുക്കുന്നു

മമ്മൂട്ടി വീണ്ടും നിലമൊരുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/16-wanna-be-director-mammootty-is-your-best-bet-2-aid0032.html">Next »</a></li></ul>
Mammootty
ആഷിക് അബു, വൈശാഖ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, മാര്‍ട്ടിന്‍ പ്രാക്കാട്ട്..... മലയാള സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന യുവ സംവിധായകരാണ് ഇവര്‍. മോളിവുഡില്‍ പുതുവഴികള്‍ വെട്ടിത്തുറക്കുന്ന ഈ സംവിധായകരെല്ലാം ബന്ധിപ്പിയ്ക്കുന്നൊരു പൊതുവായൊരു കാര്യം എന്തെന്നറിയാമോ?

ഈ യുവപ്രതിഭകളെല്ലാം അരങ്ങേറിയത് ഒരു സൂപ്പര്‍താരത്തിന്റെ സിനിമയിലൂടെയാണ്. വേറാരുമല്ല മലയാളത്തിന്റെ പ്രിയതാരമായ മമ്മൂട്ടി നായകനായ ചിത്രങ്ങളിലൂടെയാണ് ഇവരെല്ലാം സിനിമയില്‍ ഹരിശ്രീ കുറിച്ചത്.

ഡാഡി കൂളിലൂടെ ആഷിഖ് അബു, രാജമാണിക്യവുമായി അന്‍വര്‍ റഷീദ്, ബിഗ് ബിയിലൂടെ അമല്‍ നീരദ്, ബെസ്റ്റ് ആക്ടറിലൂടെ മാര്‍ട്ടിന്‍ പ്രാക്കാട്ട്, പോക്കിരി രാജയുമായി വൈശാഖ്, കാഴ്ചയിലൂടെ ബ്ലെസി....മമ്മൂട്ടി എന്ന നടന്റെ കണ്ടെത്തലുകളാണ് ഈ സംവിധായകരെയും അവരുടെ സിനിമകളെയും വെള്ളിവെളിച്ചത്തില്‍ കൊണ്ടുവന്നത്.

പ്രതിഭകളെ കണ്ടെത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു നടനും മലയാളത്തില്‍ ഇല്ലെന്ന് ഉറപ്പായും പറയും. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഏതാണ് അമ്പതിലധികം പേരെയാണ് മമ്മൂട്ടി സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. മലയാളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടനാവാത്ത റെക്കാര്‍ഡാണിത്.

പുതുരക്തത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ ദാഹം ഇനിയും അവസാനിച്ചിട്ടില്ല. മമ്മൂട്ടി ഒപ്പുവച്ചിരിയ്ക്കുന്ന ഏഴ് പ്രൊജക്ടുകളില്‍ മൂന്നെണ്ണത്തിന്റെ സംവിധായകര്‍ പുതുമുഖങ്ങളാണെന്നത് തന്നെ ഇതിന് തെളിവ്.
അടുത്ത പേജില്‍
മമ്മൂട്ടിയെ മുട്ടിയാല്‍ കാര്യം നേടാം

<ul id="pagination-digg"><li class="next"><a href="/news/16-wanna-be-director-mammootty-is-your-best-bet-2-aid0032.html">Next »</a></li></ul>
English summary
Of the seven films that Mollywood superstar Mammootty has signed up for currently, three of them have debutant directors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam