സംവിധായകനാവാണോ? മമ്മൂട്ടിയെ സമീപിയ്ക്കൂ

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/16-wanna-be-director-mammootty-is-your-best-bet-1-aid0032.html">« Previous</a>

Mammootty
പ്രതിഭകളെ തിരിച്ചറിയുക, അവര്‍ക്കൊപ്പം നില്‍ക്കുക.. ഈയൊരു നീക്കം നവാഗതര്‍ക്ക് മാത്രമല്ല, കരിയറിലുടനീളം മമ്മൂട്ടിയ്ക്കും ഗുണകരമായിട്ടുണ്ട്.

പുതുമയുള്ള ആശയങ്ങളും കഥയുമായും ആര്‍ക്കും മമ്മൂട്ടിയെ ധൈര്യപൂര്‍വം സമീപിയ്ക്കാമെന്നത് ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കുമറിയുന്ന കാര്യം. കാമ്പുള്ള കാര്യമാണെന്ന് കണ്ടാല്‍ നിരാശപ്പെടേണ്ടി വരില്ലെന്നതിന് ഉദാഹരണങ്ങളാണ് ഇന്നുള്ള പല സംവിധായകരും.

യുവത്വത്തിന്റെ ചോരത്തിളപ്പും സിനിമയോടുള്ള അഭിനിവേശവും പുതുമയുള്ള ആശയങ്ങളുമാണ് നവാഗതരില്‍ മമ്മൂട്ടി പ്രതീക്ഷിയ്ക്കുന്നതെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രാക്കാട്ട് പറയുന്നു. സംവിധായകരെ മാത്രമല്ല, സംഗീതരംഗത്തും സാങ്കേതിക രംഗത്തും ടാലന്റുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം പ്രത്യേക താത്പര്യമെടുക്കാറുണ്ടെന്ന് ബെസ്റ്റ് ആക്ടറിലൂടെ സതന്ത്രസംവിധായകനായി മാറിയ മാര്‍ട്ടിന്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ജവാന്‍ ഓഫ് വെള്ളിമലയുടെ സംവിധായകന്‍ അനൂപ് കണ്ണനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ഒരു പുതുമുഖമായതിനാല്‍ എല്ലായ്‌പ്പോഴും മമ്മൂട്ടിയുടെ സപ്പോര്‍ട്ട് കിട്ടുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ബിഗ് ബി ഒരുക്കുന്ന വേളയില്‍ മമ്മൂട്ടി തന്നില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചിരുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ് ഓര്‍ക്കുന്നു. നിങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ അവസാനം വരെ അദ്ദേഹം കൂടെയുണ്ടാവും. മമ്മൂട്ടിയെപ്പറ്റി അമലിന്റെ അഭിപ്രായം ഇങ്ങനെ.

മമ്മൂട്ടി പ്രൊജക്ടിലുള്ളപ്പോള്‍ അത് മൊത്തം ടീമിന പ്രചോദനമാവാറുണ്ടെന്ന് ബാല്യകാല സഖിയിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്ന പ്രമോദ് പയ്യന്നൂര്‍ വിശദീകരിയ്ക്കുന്നു. നമ്മള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്താല്‍ അതിനെ അഭിനന്ദിയ്ക്കാന്‍ അദ്ദേഹം മടിയ്ക്കാറില്ല.

യുവരക്തത്തിനായുള്ള മമ്മൂട്ടിയുടെ ഈ വേട്ടയാടല്‍ ഏറ്റവുമധികം ഗുണകരമാവുന്നത് മലയാള സിനിമയ്ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. മോളിവുഡിന്റെ ഗതി നിര്‍ണിയിക്കുന്ന നവമുകുളങ്ങള്‍ക്ക് നിലമൊരുക്കുന്നതില്‍ ഈ നടന്‍ വലിയൊരു പങ്കുവഹിയ്ക്കുന്നുണ്ട്.
അടുത്ത പേജില്‍
മമ്മൂട്ടി വീണ്ടും നിലമൊരുക്കുന്നു

<ul id="pagination-digg"><li class="previous"><a href="/news/16-wanna-be-director-mammootty-is-your-best-bet-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X