»   » ചുംബനവിവാദം നയന്‍സ് മറന്നോ?

ചുംബനവിവാദം നയന്‍സ് മറന്നോ?

Posted By:
Subscribe to Filmibeat Malayalam
STR-Nayantara
നയന്‍താര അകപ്പെട്ട ചുംബന വിവാദം പോലൊരു അനുഭവം കോളിവുഡില്‍ മറ്റൊരു നടിയ്ക്കും ഉണ്ടായിട്ടുണ്ടാവില്ല. കാമുകനായിരുന്ന ചിമ്പുവുമൊത്തുള്ള ചൂടന്‍ ചുംബനരംഗങ്ങള്‍ പുറത്തുവന്നത് അന്ന് നയന്‍സിനെ തമിഴകത്തെ വിവാദതാരമാക്കി മാറ്റിയിരുന്നു. നടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍ക്കുന്നതിനും ഈ സംഭവം കാരണമായി.

നയന്‍സുമായി തെറ്റിയ കാമുകന്‍ ചിമ്പു തന്നെയായിരുന്നു ഇതിന് പിന്നില്‍. ഇതൊക്കെ ഇന്ന് വെറും പഴങ്കഥ മാത്രമാണ്. ചിമ്പുവിനെ കൈവിട്ട നയന്‍സ് പ്രഭുദേവയെ പിന്നീട് കൂട്ടുകാരനാക്കി. വിവാഹം വരെയെത്തിയ ഈ ബന്ധവും ഇപ്പോള്‍ തകര്‍ന്നുവെന്ന് ഏതാണ് ഉറപ്പായിക്കഴിഞ്ഞു.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന നയന്‍സിനെ ചുറ്റിപ്പറ്റിയുള്ള പുതിയ വാര്‍ത്ത കോളിവുഡിനെ ഒട്ടാകെ അമ്പരിപ്പിച്ചിരിയ്ക്കുകയാണ്. ഒരു കാലത്ത് കാമുകനും പിന്നീട് ശത്രുവായും മാറിയ ചിമ്പുവുമൊത്ത് നയന്‍സ് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിച്ചേക്കാമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ തമിഴകത്ത് പരക്കുന്നത്.

നയന്‍സുമായി യാതൊരു പിണക്കവുമില്ലെന്നും അവരുമായി അഭിനയിക്കുന്നതിന് എതിര്‍പ്പില്ലെന്നും ചിമ്പു പലഅഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ ഒന്നിപ്പിയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.

ഇരുവരുടെയും സുഹൃത്തായ തമിഴകത്തെ മുന്‍നിര സംവിധായകനാണ് പ്രൊജക്ടുമായി രംഗത്തുള്ളതെന്നറിയുന്നു. ഇവരൊന്നിച്ചാല്‍ അതൊരു സംഭവമാകുമെന്ന് കോളിവുഡിലെ സിനിമാക്കാര്‍ക്കറിയാം. അത് മുതലാക്കുകയെന്നതാണ് ഉദ്ദേശം. എങ്കിലും ഒരു സംശയം ബാക്കിയാവുന്നു... പഴയതെല്ലാം നയന്‍സ് മറക്കുമോ?

English summary
Now that Nayanthara is back in movies with a vengeance, fans of Silambarasan and the actress would love to see them together once again in a film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam