»   » ദാസേട്ടന്‍ വീണ്ടും മുടി കറുപ്പിച്ചതെന്തിന്?

ദാസേട്ടന്‍ വീണ്ടും മുടി കറുപ്പിച്ചതെന്തിന്?

Posted By:
Subscribe to Filmibeat Malayalam
Yesudas
വെളുത്ത മുടിയിഴകളോടുള്ള തന്റെ യുദ്ധം നിര്‍ത്തിയെന്ന് പ്രഖ്യാപിച്ച ഗാനഗന്ധര്‍വന്‍ യേശുദാസ് വീണ്ടും താടിയും മുടിയും ഡൈ ചെയ്ത് പ്രത്യക്ഷപ്പെട്ടത് പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ടാവും. സംഗീതാലാപനത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ മല്ലുസിങ് എന്ന ചിത്രത്തിന് വേണ്ടി പാടാനെത്തിയപ്പോഴാണ് ദാസേട്ടന്‍ പഴയ പ്രഖ്യാപനം പിന്‍വലിച്ച കാര്യം എല്ലാവരുമറിഞ്ഞത്.

ഇനി മേലില്‍ ഡൈ ചെയ്യില്ലെന്ന തന്റെ പ്രഖ്യാപനം തിരുത്തേണ്ടി വന്നതിന് കാരണവും യേശുദാസ് വെളിപ്പെടുത്തുന്നു. മുടി കറുപ്പിച്ച് ചെറുപ്പക്കാരനായിരിക്കാനല്ല, മറിച്ച് കൊച്ചുമകള്‍ അമേയയുടെ നിര്‍ബന്ധമാണ് ഇതിന് പിന്നിലെന്നും യേശുദാസ് വെളിപ്പെടുത്തുന്നു.

എന്റെ ഒരു പഴയൊരു പടം കൊച്ചുമകളുടെ പക്കലുണ്ട്. എപ്പോഴും അതവളുടെ കയ്യില്‍ കാണും. ഡൈ നിര്‍ത്തി എന്റെ താടിയും മുടിയും വെളുത്തതോടെ ഇതല്ല തന്റെ അപ്പൂപ്പനല്ലെന്നും ഫോട്ടോയിലുള്ളതാണ് അപ്പൂപ്പനെന്നുമാണ് കക്ഷി പറയുന്നത്. അത് എനിയ്ക്ക് വിഷമമായി. അതോടെ വീണ്ടും ഡൈ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യേശുദാസ് പറയുന്നു.

നരച്ച മുടിയും താടിയുമെല്ലാം കണ്ണാടിയിലൂടെ കാണുമ്പോള്‍ ലേശം വിഷമമുണ്ടായിരുന്നു. എന്നാല്‍ മുടി കറുപ്പിച്ചതോടെ അതെല്ലാം മാറി ഉന്മേഷവാനായെന്നും ഗാനഗന്ധര്‍വന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam