യുഗപുരുഷനില്‍ മമ്മൂട്ടി-ലാല്‍ വീണ്ടും

By Staff

ഗുരുദര്‍ശനങ്ങളുടെ ദുര്‍വ്യഖ്യാനത്തിലൂടെ സത്യം മറച്ചുവെയ്‌ക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുമായി യുഗപുരുഷന്‍ ഒരുങ്ങുന്നു.

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിയ്‌ക്കുന്ന യുഗപുരുഷന്റെ ചിത്രീകരണം 2009 പുതുവര്‍ഷ ദിനത്തില്‍ ആരംഭിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

കേരളത്തിന്റെ നവോത്ഥാനത്തിന്റെ പാതയിലേക്ക്‌ നയിച്ച യുഗപുരുഷന്റെ ജീവിതം വെള്ളിത്തിരയിലേക്ക്‌ പകര്‍ത്തുന്നത്‌ സംവിധായകന്‍ ആര്‍. സുകുമാരനാണ്‌. കേരളത്തിനകത്തും പുറത്തുമായി രണ്ട്‌ മാസത്തെ ഷൂട്ടിംഗ്‌ നിശ്ചയിച്ചിട്ടുള്ള സിനിമയുടെ ആദ്യ ഷോട്ടില്‍ മമ്മൂട്ടിയാണ്‌ പ്രത്യക്ഷപ്പെടുക.

ഗാന്ധിജി, ടാഗോര്‍, വിവേകാനന്ദന്‍, ചട്ടമ്പിസ്വാമികള്‍, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി, മന്നത്ത്‌ പത്മനാഭന്‍ തുടങ്ങിയ ചരിത്രത്തെ മാറ്റിയെഴുതിയ ഒട്ടേറെ മഹാന്‍മാര്‍ യുഗപുരുഷനില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്‌.

ശ്രീനാരായണഗുരുവിന്റെ വേഷത്തില്‍ മമ്മൂട്ടിയെയാണ്‌ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും തന്റെ താരപരിവേഷം സിനിമയക്ക്‌ വിനയായേക്കുമെന്ന ആശങ്ക മൂലം മമ്മൂട്ടി സ്വയം പിന്‍മാറുകയായിരുന്നു.

ഗുരുവിന്റെ ലഭ്യമായ പഴയ ചിത്രങ്ങളിലേയും മമ്മൂട്ടിയുടെയും മുഖങ്ങള്‍ തമ്മിലുള്ള അസാമാന്യമായ സാദൃശ്യമാണ് ഗുരുവിന്റെ വേഷമവതരിപ്പിയ്ക്കാന്‍ താരത്തെ ക്ഷണിയ്ക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. എന്നാല്‍ ക്ഷണം നിരസിച്ച മമ്മൂട്ടി മറ്റൊരു കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് താന്‍ സിനിമയിലെ സാന്നിധ്യമാകാമെന്ന് അറിയിക്കുകയായിരുന്നു.

മമ്മൂട്ടിയ്‌ക്ക്‌ പകരം ചെന്നൈ സ്വദേശിയായ തലൈവാസന്‍ വിജയ്‌ ആണ്‌ ഗുരുവായി വേഷമിടുക. ഗുരുവിന്റെ വേഷത്തിന്‌ പകരം മമ്മൂട്ടി പുരോഗമനവാദിയായ ഒരു വിപ്ലവകാരിയുടെ വേഷമാണ്‌ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌.

ഗുരു കാര്യങ്ങള്‍ ചുമതലപ്പെടുത്തുന്നതും ചിത്രത്തിന്റെ കഥാഗതിയ്‌ക്കും നിര്‍ണായകമാകുന്നത്‌ ഈ കഥാപാത്രത്തിന്റെ സാന്നിധ്യമായിരിക്കും.

മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ വിവേകാനന്ദ സ്വാമികളുടെ വേഷം അവതരിപ്പിച്ചു കൊണ്ടാണ്‌ യുഗപുരുഷനില്‍ തന്റെ സാന്നിധ്യമറിയിക്കുക.

ട്വന്റി20യ്‌ക്ക്‌ ശേഷം മമ്മൂട്ടിയും ലാലും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിയ്‌ക്കുന്നുവെന്ന പ്രത്യേകത കൂടി യുഗപുരുഷനുണ്ടാകും.

ഇരുവര്‍ക്കും പുറമെ ജഗതി, കലാഭവന്‍ മണി, ബാബു ആന്റണി, ദേവന്‍, സായി കുമാര്‍, കാവ്യാമാധവന്‍, സത്യരാജ്‌ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര യുഗപുരുഷനിലുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X