മമ്മൂട്ടിയ്ക്ക് അടുത്ത വര്‍ഷം ചാകരയാണ് ചാകര!

By Aswathi

കഴിഞ്ഞ വര്‍ഷത്തെ പോലെ മമ്മൂട്ടി ഇത്തവണ വാരി വലിച്ച് അധികം സിനിമകളൊന്നും ചെയ്തിട്ടില്ല. ബാല്യകാല സഖി, പ്രയിസ് ദ ലോര്‍ഡ്, ഗ്യാങ്‌സ്റ്റര്‍, മംഗ്ലീഷ്, രാജാധിരാജ, മുന്നറിയിപ്പ്, വര്‍ഷം അങ്ങനെ വിരലിലെണ്ണാവുന്ന ഏഴ് ചിത്രങ്ങള്‍. ഇതിലാദ്യത്തെ മൂന്നും തകര്‍പ്പന്‍ പരാജയമായിരുന്നെങ്കിലും മംഗ്ലീഷിലും രാജാധിരാജയിലും സമാന്യം മോശമില്ലാത്ത വിജയം നേടി. പക്ഷെ മുന്നറിയിപ്പും വര്‍ഷവും മമ്മൂട്ടി ഞെട്ടിച്ചു. ഇപ്പോഴും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു.

ഈ ഒരു വര്‍ഷത്തെ ഓര്‍മിച്ചുവയ്ക്കാന്‍ മമ്മൂട്ടിയ്ക്കു അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണുവും രാഘവനും തന്നെ ധാരാളം. എന്നാല്‍ വരുന്ന 2015 അങ്ങനെയല്ല. മമ്മൂട്ടിയ്ക്ക് ചാകരയാണ്, ചാകര. പതിനാറ് ചിത്രങ്ങളിലാണ് ഇപ്പോള്‍ തന്നെ കരാറൊപ്പിട്ടിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന 'പത്തേമാരി' എന്ന ചിത്രം മാറ്റി നിര്‍ത്തിയാണ് ഈ കണക്ക്.

mammootty

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ഫയര്‍മാനാ'ണ് അടുത്ത ചിത്രം. ഡിസംബറില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന ഫയര്‍മാന്‍ റിലീസ് ചെയ്യുക അടുത്ത വര്‍ഷമാണ്. അതുകൂടാതെ സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്‌കര്‍ ദ റാസ്‌കല്‍' എന്ന ചിത്രം, ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിങ് ലൈസന്‍സ്' തീര്‍ന്നില്ല പേരിട്ടിട്ടില്ലാത്ത, മുതിര്‍ന്ന സംവിധായകര്‍ ചെയ്യുന്ന വേറെയും ചിത്രങ്ങള്‍.

'കറുത്ത പക്ഷികള്‍'ക്ക് ശേഷം കമല്‍ മമ്മൂട്ടിയെ വീണ്ടും സംവിധാനം ചെയ്യുന്നു. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ന് ശേഷം മമ്മൂട്ടിയും മാര്‍ത്താണ്ഡനും വീണ്ടും ഒന്നിക്കുന്നു. ജോഷിയും രഞ്ജന്‍ പ്രമോദും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലും നായകന്‍ മമ്മൂട്ടി തന്നെ. ഹരിഹരന്‍ എംടി കൂട്ടുകെട്ടില്‍ പിറക്കുന്ന ബ്രഹ്മാണ്ഡ ചിത്രം, ഷാജി കൈലാസിന്റെ ചിത്രം, മാര്‍ട്ടിന്‍ പ്രകാട്ട്- അനൂപ് മേനോന്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രം.

ഷാജി കൈലാസ്, വൈശാഖ്, ബോബന്‍ സാമുവല്‍ അങ്ങനെ നീളും സംവിധായകരുടെ പേര്. അന്‍വര്‍ റഷീദും വിനീത് ശ്രീനിവാസനും ഈ പട്ടികയില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും മമ്മൂട്ടി പുതുമുഖ സംവിധായകര്‍ക്ക് മാത്രമേ ഡേറ്റ് നല്‍കുന്നുള്ളൂ എന്ന പേര് ഇതോടെ മാറിക്കിട്ടും. ഇവരെല്ലാം പയറ്റി തെളിഞ്ഞ സംവിധായകര്‍ തന്നെ. അടുത്ത വര്‍ഷം മമ്മൂട്ടിയ്ക്ക് വേണ്ടിയുള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X