»   » അച്ഛന്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു കനക

അച്ഛന്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു കനക

Posted By:
Subscribe to Filmibeat Malayalam
Kanaka
ചെന്നൈ: പിതാവിനെതിരെ ആരോപണങ്ങളുമായ നടി കനക രംഗത്ത്. തന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ പിതാവ് ശ്രമിക്കുന്നുവെന്നാണ് കനകയുടെ പ്രധാന ആരോപണം.

തനിക്ക് മാനസികരോഗമുണ്ടെന്നതുള്‍പ്പെടെയുള്ള അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത് ഈ ലക്ഷ്യം നിറവേറ്റാനാണെന്നും താരം പറഞ്ഞു. ആര്‍എ പുരത്തുള്ള വീട്ടില്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കനക പിതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

വിജിപി ഗോള്‍ഡന്‍ ബീച്ചിന് സമപീമുള്ള നാല് ഏക്കര്‍ ഭൂമിള്‍പ്പെടെ നഗരത്തില്‍ എന്റെ പേരില്‍ വിവിധയിടങ്ങളിലായി കോടികളുടെ സ്വത്തുണ്ട്. അമ്മ മരിക്കുന്ന സമയത്ത് എന്റെ പേരില്‍ വില്‍പ്പത്രം എഴുതിവച്ചിട്ടുണ്ട്.

വരുമാനത്തിന്റെ മൂന്നു ശതമാനം അനാഥാലയങ്ങള്‍ക്കുവേണ്ടി ചെലവഴിക്കണമെന്നാണ് അതില്‍ പറുയുന്നത്. പിന്‍ഗാമികള്‍ക്ക് സ്വത്ത് കൈമാറാനോ വില്‍ക്കാനോ വില്‍പത്രത്തില്‍ അനുമതിയില്ല. അമ്മ മരിച്ചതോടെ സ്വത്ത് കൈക്കലാക്കാനായി അച്ഛന്‍ ഒരോ പദ്ധതികള്‍ നടത്തുകയാണ്- കനക പറയുന്നു.

2002ലാണ് കനകയുടെ അമ്മ നടി ദേവിക മരിച്ചത്. കനകയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. ഇതിന് ശേഷമുണ്ടായ ഒരു കേസിന്റെ വിചാരണയ്ക്കിടയിലാണ് താന്‍ അച്ഛനെ ആദ്യമായി കാണുന്നതെന്നും പിന്നീട് ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കനക പറഞ്ഞു.

അച്ഛനെതിരെ ഇതേവരെ കനക പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ പ്രശ്‌നം രൂക്ഷമായാല്‍ താന്‍ അതു ചെയ്യുമെന്ന് താരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam