»   » വീട്ടുതടങ്കലില്ല, സന്തോഷവതി-അനന്യ

വീട്ടുതടങ്കലില്ല, സന്തോഷവതി-അനന്യ

Posted By:
Subscribe to Filmibeat Malayalam
Ananya
എല്ലാം വെറും ഊഹാപോഹങ്ങള്‍, ആരെക്കെയോ കെട്ടിച്ചമച്ചത്-തന്റെ വിവാഹത്തെച്ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളെപ്പറ്റി നടി അനന്യയും കുടുംബവും പറയുന്നത് ഇങ്ങനെയാണ്. പ്രതിശ്രുത വരനുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും കൊച്ചുസുന്ദരി പറയുന്നു.

അതേസയം അനന്യയുടെ പ്രതിശ്രുത വരന്‍ ആഞ്ജയനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. കോഴിക്കോട്ട് സ്വദേശിനിയുമായുള്ള ആദ്യവിവാഹത്തില്‍ ആഞ്ജനേയന് രണ്ട് മക്കളുള്ളതായാണ് അറിയുന്നത്. അതിനിടെ ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരുകുടുംബങ്ങള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞൊതുക്കിയതിന്റെ സൂചനയായാണ് ഇത് കരുതപ്പെടുന്നത്..

ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങളെല്ലാം അനന്യയുടെ പിതാവ് ഗോപാലകൃഷ്ണനും തള്ളിക്കളയുന്നു. അങ്ങനെയൊരു പരാതി തന്നെ നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. അതെല്ലാം വെറും അഭ്യൂഹമായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ വിശദീകരിയ്ക്കുന്നു.

അതേസമയം പ്രശ്‌നം ലഘൂകരിയ്ക്കാനുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്. അനന്യയുടെ പുതിയ പ്രതികരണം ഇതാണ് തെളിയിക്കുന്ത്. ഞാനൊരു പബ്ലിക് ഫിഗറാണെന്ന കാര്യം സമ്മതിയ്ക്കുന്നു. എന്നാല്‍ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം ഞാനൊരു പബ്ലിക് പ്രോപ്പര്‍ട്ടിയില്ല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അനന്യ ഇക്കാര്യങ്ങള്‍ റയുന്നത്.

വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് എന്റേത്. ബന്ധത്തില്‍ രണ്ട് കുടുംബങ്ങള്‍ക്കും താത്പര്യവുമുണ്ട്. ഞങ്ങള്‍ വൈകാതെ വിവാഹിതരുമാവും. ഞാന്‍ വീട്ടുതടങ്കലിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത് എങ്ങനെയാണെന്നറിയില്ല. അങ്ങനെയാണെങ്കില്‍ കൊച്ചിയില്‍ ഷൂട്ടിങ് നടക്കുന്ന ദി റിപ്പോര്‍ട്ടറില്‍ എനിയ്‌ക്കെങ്ങനെ അഭിനയിക്കാന്‍ സാധിയ്ക്കും അനന്യ ചോദിയ്ക്കുന്നു..

English summary
Ananya, who was last seen in Engaeyum Eppothum in Kollywood, is livid about the tales doing the rounds. "Ours is an arranged marriage and our families are happy that we are going to be married. I have no idea how people assumed I am on house arrest. If I were, I wouldn't be shooting for director Venugopan's The Reporter now in Kochi,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam