ലക്‌സ് സുന്ദരിയാകാന്‍ അസിന്‍

ലക്‌സ് സോപ്പിന്റെ പരസ്യത്തിലൂടെയാണ് അസിന്‍ ഈ മുന്നു സുന്ദരിമാരുടെ നിരയിലേയ്ക്കുയരുന്നത്. ലക്‌സിന്റെ പുതിയ പരസ്യത്തില്‍ നായികയാകാന്‍ അസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ലക്‌സ് പുറത്തിറക്കുന്ന സാന്‍ഡല്‍, ക്രീം സോപ്പിന്റെ പരസ്യത്തിലാണ് അസിനെത്തുന്നത്. ഇതിനായുള്ള കരാറില്‍ അസില്‍ ഒപ്പുവച്ചുകഴിഞ്ഞു.
മുന്‍നിരതാരങ്ങള്‍ അഭിനയിച്ചുവന്ന പരസ്യത്തിലേയ്ക്ക് തന്നെ തിരഞ്ഞെടുത്തിതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് അസിന്‍ പറയുന്നത്.
ലക്‌സിന്റെ എല്ലാ പരസ്യങ്ങളും ജനശ്രദ്ധ ആകര്‍ഷിച്ചവയാണ്. ഇതിന് മുമ്പ് ടാറ്റാ സ്‌കൈ, മെരിന്‍ഡ, ബിഗ് ബസാര്‍, ക്ലിനിക് ഓള്‍ ക്ലിയര്‍ എന്നിവയുടെയെല്ലാം പരസ്യത്തില്‍ അസിന്‍ ഇതിന് മുമ്പ് മോഡലായിട്ടുണ്ട്.


Click it and Unblock the Notifications