»   » ഞാനും മഞ്ജുവും കാവ്യയെ കൈവിടില്ല: ദിലീപ്

ഞാനും മഞ്ജുവും കാവ്യയെ കൈവിടില്ല: ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
കാവ്യാ മാധവനുമായി തനിയ്ക്കും ഭാര്യ മഞ്ജുവിനും ദൃഢമായ സൗഹൃദമാണുള്ളതെന്നും ആ ബന്ധം ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും നടന്‍ ദിലീപ്. പ്രമുഖ ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യയുമായി തനിയ്ക്കും കുടുംബത്തിനുമുള്ള ബന്ധം ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്.

എനിക്ക് മണിയെപ്പോലെയും നാദിര്‍ഷയെപ്പോലെയും സുദൃഢമായ സ്‌നേഹബന്ധമാണ് കാവ്യയുമായുള്ളത്. കുടുംബത്തിലെ മൂത്തയാളോടെന്നപോലെ എന്നോട് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കാവ്യയ്ക്കുണ്ട്.

പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന പല അവസരങ്ങളിലും അവള്‍ എന്നോടും മഞ്ജുവിനോടുമാണ് ഉപദേശം തേടുന്നത്. ലോകം മുഴുവന്‍ തെറ്റിദ്ധരിച്ചാലും അവളെ കൈവിടാന്‍ ഞങ്ങള്‍ ഒരുക്കമല്ല- ദിലീപ് പറയുന്നു.

കാവ്യ നിശാലിനെ വിട്ട് നാട്ടിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ ഞാനും മഞ്ജുവും അവളെ വഴക്കുപറഞ്ഞു. പക്ഷേ അവളുടെ അവസ്ഥ ഞങ്ങളെ സങ്കടപ്പെടുത്തി. കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ് ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്ജു പൊട്ടിച്ചിരിച്ചുപോയി.

ഈയിടെ ബ്ലാക് ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ് ഒരു ഇ മെയില്‍ അയയ്ക്കാന്‍ പോലും ഞാന്‍ പഠിച്ചത്. അതുവരെ എന്റെ ഓഫീസിലെ സ്റ്റാഫാണ് കമ്പ്യൂട്ടര്‍ സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് - ദിലീപ് പറഞ്ഞു.

ഇനി കാവ്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ രക്ഷപ്പെടില്ലെന്ന് ഒരു വര്‍ത്തമാനമുണ്ടായപ്പോള്‍ സഹോദരന്‍ അനൂപാണ് പാപ്പി അപ്പച്ചയില്‍ കാവ്യയെ നായികയാക്കാന്‍ പറഞ്ഞതെന്നും ദിലീപ് വെളിപ്പെടുത്തി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam