നായകനില്‍ അത്ര താത്പര്യമില്ല-സുരാജ്

By Ajith Babu

Suraj Venjarmmud
ഹീറോ റോളുകളില്‍ മാത്രം അഭിനയിക്കണമെന്ന ആഗ്രഹം തനിയ്ക്കില്ലെന്ന് മലയാള സിനിമയിലെ ഹാസ്യ രാജാവ് സുരാജ് വെഞ്ഞാറമ്മൂട്.

നായക വേഷങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ എനിയ്ക്ക് താത്പര്യമില്ല. കമ്മിറ്റ് ചെയ്ത് പോയ കുറച്ച് സിനിമകളില്‍ മാത്രമേ ഞാന്‍ ഹീറോ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളൂ. അതേ സമയം മറ്റു സിനിമകളില്‍ പ്രാധാന്യമേറിയ വേഷങ്ങള്‍ അവതരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമെന്നും സുരാജ് പറഞ്ഞു.

ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന സിനിമയിലാണ് സുരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. പെണ്ണിന്റെ ശബ്ദവുമായി ജീവിയ്ക്കുന്ന ഉണ്ണികൃഷ്ണന്‍ എന്ന നായകകഥാപാത്രത്തെയാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം സുരാജ് ആദ്യമായി നായകവേഷമണിഞ്ഞ ഡ്യൂപ്ലിക്കേറ്റ് ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. മമ്മൂട്ടി-ലാല്‍ സിനിമകളുള്‍പ്പെടെ ഒട്ടേറെ പ്രൊജക്ടുകള്‍ ഇപ്പോള്‍ സുരാജിന് ലഭിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X