»   » തമിഴ് സിനിമ ശ്വാസം മുട്ടിയ്ക്കുന്നു: കാവ്യ

തമിഴ് സിനിമ ശ്വാസം മുട്ടിയ്ക്കുന്നു: കാവ്യ

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിച്ച മിക്ക നായികമാരും ഒന്നോ രണ്ടോ മലയാള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചേക്കേറുന്നു. ഭാവന, ഭാമ, മീര ജാസ്മിന്‍, നയന്‍ താര, മീര നന്ദന്‍, നിത്യ മേനോന്‍, അര്‍ച്ചന കവി തുടങ്ങിയവരൊക്കെ അന്യ ഭാഷാ ചിത്രങ്ങളില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

എന്നാല്‍ മലയാള സിനിമയെ നെഞ്ചോടടക്കി പിടിച്ച കാവ്യ മറ്റുഭാഷാ ചിത്രങ്ങളുടെ ഭാഗമാവാന്‍ മടിച്ചു. തമിഴില്‍ ഒരു ചിത്രത്തില്‍ അഭിനയിച്ച കാവ്യ അവിടെ ചില പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാല്‍ ഭാഷ അറിയാതെ കോളിവുഡില്‍ അഭിനയിക്കുന്നത് വളരെ വിഷമം പിടിച്ച ജോലിയാണെന്ന് കാവ്യ പറയുന്നു.

അന്യ ഭാഷ ചിത്രങ്ങളുടെ സെറ്റില്‍ കുറേ അറിയാത്ത ആളുകളുടെ നടുവില്‍ ഇരിക്കേണ്ടി വരുമ്പോള്‍ തനിയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നാറുണ്ടെന്ന് കാവ്യ. എന്നാല്‍ ഇക്കാര്യം തന്റെ സുഹൃത്തായ ഭാവനയോട് പറഞ്ഞാല്‍ അവള്‍ ചിരിക്കുന്നു. ടോളിവുഡിലും കോളിവുഡിലുമായി ഓടി നടന്ന് അഭിനയിക്കുന്ന ഭാവനയ്ക്ക് കാവ്യയുടെ വാക്കുകളോട് യോജിക്കാനാവില്ലെന്നത് സത്യം തന്നെ.

അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. എനിയ്ക്ക് അനായാസം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന അവസ്ഥയുണ്ടാകണമെന്നാണ് ആഗ്രഹം-കാവ്യ പറഞ്ഞു.

English summary
Malayalam actress Kavya Madhavan, who has done a few ads in Tamil, says she felt quite uneasy. "I didn't know the language and with so many unfamiliar faces, I felt suffocated," she reveals. But she says if she tells this to her friend Bhavana, who has already carved a niche for herself in Tollywood and Kollywood, she would laugh at her. "I wish I too will feel comfortable working in other film industries," says the actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam