»   » വിവാഹമോചനം-വാര്‍ത്തയ്‌ക്കെതിരെ ജ്യോതിര്‍മയി

വിവാഹമോചനം-വാര്‍ത്തയ്‌ക്കെതിരെ ജ്യോതിര്‍മയി

Posted By:
Subscribe to Filmibeat Malayalam
Jyothirmayi
താനും ഭര്‍ത്താവ് നിഷാന്തു തമ്മില്‍ നല്ലബന്ധത്തിലല്ലെന്നും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള വാര്‍ത്ത നടി ജ്യോതിര്‍മയി നിഷേധിച്ചു..

തങ്ങളുടെ വിവാഹ ജീവിതം തകര്‍ച്ചയുടെ വക്കിലാണെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഒരു മാധ്യമത്തോടാണ് ജ്യോതിര്‍മയി വ്യക്തമാക്കിയിരിക്കുന്നത്.

എങ്ങനെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല. തങ്ങളുടെ കുടുംബജീവിതത്തില്‍ യാതൊരുവിധത്തിലുളള അസ്വാരസ്യവും ഇല്ല. സംതൃപ്തമായ കുടുംബജീവിതമാണ് താന്‍ നയിക്കുന്നതെന്നും ഇതുസംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജ്യോതിര്‍മയി ആവശ്യപ്പെട്ടിട്ടുണ്ട്.

ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും ഇരുവരും വിവാഹമോചനത്തിനു തയാറെടുക്കുകയാണെന്നുമാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. നിഷാന്ത് കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയത് ഇതിനായാണെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam