ഗര്‍ഭിണിയെന്ന കാര്യം ജ്യോത്സന മറച്ചുവച്ചു

അതേസമയം നടി ധന്യാ മേരി ഭര്‍ത്താവ് ജോണ്‍, മാന്ത്രികന്‍ സാമ്രാജ് തുടങ്ങിയ പ്രമുഖരും മറ്റുകലാകാരന്മാരും ഇപ്പോഴും വരാന്‍ തയാറാണ്. എന്നാല്‍ ഗായകരും ഇന്നസെന്റും ഇല്ലാതെ ഷോ നടത്താന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്.
ജ്യോത്സനയുടെ പിതാവാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന് സംഘാടകര്‍ കുറ്റപ്പെടുത്തുന്നു. അവസാനനിമിഷം വരെ അദ്ദേഹം ഇക്കാര്യം മറച്ചുവച്ചു. പിന്‍മാറുന്ന കാര്യം അറിയിച്ചശേഷം സംഘാടകര്‍ ജ്യോത്സനയുമായി സംസാരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ പിതാവ് അതിന് സമ്മതിച്ചില്ലെന്ന് ഇവര്‍ ആരോപിയ്ക്കുന്നു.
യുകെയില്‍ അടുത്തിടെ നടന്ന മറ്റൊരു സ്റ്റാര്‍ഷോയിലേക്ക് വരുമെന്ന് അറിയിച്ചിരുന്ന പ്രധാനതാരങ്ങള്‍ വരാതിരുന്നതിന്റെ ആഘാതം വിട്ടുമാറുംമുമ്പെയാണ് പുതിയ സംഭവം. ലാലു അലക്‌സ്, അംബിക, തുടങ്ങിയ പത്തിലധികം കലാകാരന്മാര്‍ എത്തുമെന്നറിയിച്ച് ടിക്കര്‌റ് വില്‍പ്പന നടത്തിയ സ്റ്റേജ് ഷോയില്‍ ആകെ പങ്കെടുത്തത് ജാഫര്‍ ഇടുക്കി, പ്രദീപ് പള്ളുരുത്തി എന്നിവരാണ്. ഇതിന്റെ പേരില്‍ വന്‍ പ്രതിഷേധവും യുകെ മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.
അടുത്ത പേജില്‍
സ്റ്റാര്‍ഷോ റദ്ദാക്കിയത് വിവാദമാകുന്നു


Click it and Unblock the Notifications











