ജയറാം വീണ്ടും ഇരട്ട വേഷത്തില്‍
കുറ്റാന്വേഷണ ചിത്രങ്ങളുടെ തലതൊട്ടപ്പനായ കെ മധു ഒരുക്കുന്ന ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നു. ജയറാം ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എസ് എന്‍ സ്വാമിയാണ്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിയ്‌ക്കുന്നത്.
തന്റെ പതിവ് കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നര്‍മ്മത്തിന്റെ അകമ്പടിയോടെയായാണ് കെ മധു പുതിയ ചിത്രം ഒരുക്കുന്നത്. കരിയറില്‍ ഇത് മൂന്നാം തവണയാണ് ജയറാം ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നത്. പത്മരാജന്റെ അപരനിലെ ഇരട്ട വേഷത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജയറാം പിന്നീട് മയിലാട്ടം എന്ന ചിത്രത്തിലും ഡബിള്‍ റോളിലെത്തിയിരുന്നു. ഏറെക്കാലം റിലീസാകാതെ പെട്ടിയ്‌ക്കുള്ളിലിരുന്ന മാജിക് ലാമ്പ് എന്ന ചിത്രത്തില്‍ നാല് വേഷങ്ങളിലാണ് ജയറാം പ്രത്യക്ഷപ്പെട്ടത്.
കെ മധുവിനൊപ്പം ഇത് രണ്ടാം തവണയാണ് ജയറാം ഒന്നിയ്‌ക്കുന്നത്. ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്ന രണ്ടാം വരവ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നിരുന്നു


Click it and Unblock the Notifications











