»   » മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍

മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
ഭാഷയുടെ അതിര്‍വരമ്പുകള്‍ മമ്മൂട്ടി വീണ്ടും മറികടക്കുന്നു. തമിഴിനും കന്നഡയ്ക്കും പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിന് കൂടി മമ്മൂട്ടി തയ്യാറെടുക്കുകയാണ്. സംഗീതത്തിന് പ്രധാന്യം നല്‍കി കീരവാണി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഗാമ്യം, പ്രസ്ഥാനം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷര്‍വാനന്ദാണ് ചിത്രത്തിലെ നായകന്‍.

ജയപ്രദ, സുമഗന്‍, പ്രഭു, ശോഭന, സീത, എം.എസ്. നാരായണ, ബ്രഹ്മാനന്ദ, അലി, ഹേമ, ധര്‍മവരപ്പ് സുബ്രഹ്മണ്യം തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കടലാസ് ജോലികളൊക്കെ പൂര്‍ത്തിയായ കഴിഞ്ഞ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പി.എസ് ആണ്.

ശ്രീലക്ഷ്മി സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ പുല്ലേറ്റി ദുര്‍ഗാ മോഹനും കൊട്ടൂരി നടരാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് കീരവാണി. 1992ല്‍ കെ വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കീര്‍ത്തനത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തെലുങ്കിലെത്തുന്നത്. 2011ല്‍ മമ്മൂട്ടിയുടെ കന്നഡ ചിത്രമായ ശിക്കാരിയും തിയറ്ററുകളിലെത്തുന്നുണ്ട്.

English summary
Young hero Sharwanand, who starred in critically acclaimed movies like Gamyam, Prasthanam and Andari Bhanduvaya is starring in a film titled Keeravani. Malayalam superstar Mammootty is playing key role in this movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam