കൊട്ടാരത്തില്‍ ശാന്തനില്‍ മമ്മൂട്ടിയും ഷാരൂഖും

സിനിമയ്‌ക്കുള്ളിലെ സിനിമാക്കഥകള്‍ പണ്ടേ പ്രേക്ഷകര്‍ക്കിഷ്ടമാണ്. ഉദയനാണ് താരം, തിരക്കഥ തുടങ്ങിയ ഹിറ്റുകളുടെ ശൈലിയില്‍ സിനിമയ്‌്‌ക്കുള്ളിലെ കഥ തന്നെയാണ് സുമീദും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്‌ക്കുന്നത്.
മുകേഷ് നായകനാവുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, അശോകന്‍, ജഗതി, സിദ്ദിഖ് , സലീം കുമാര്‍, മാമുക്കോയ, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍,ദിവ്യ, രതി, അംബികാ മോഹന്‍ തുടങ്ങിവരും അഭിനയിക്കുന്നു. അനില്‍ പനച്ചൂരാനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ രചിയ്‌ക്കുന്നത്.
ഏറെക്കാലം ജോണി ആന്റണിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് സുമീദ് കൊട്ടരാത്തില്‍ ശാന്തന്‍ ഒരുക്കുന്നത്. റാസ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ 30ന് കോട്ട്യത്ത് ആരംഭിയ്‌ക്കും.
aishwarya rai ഐശ്വര്യ കൊട്ടാരത്തില്‍ ശാന്തന്‍ മമ്മൂട്ടി മുകേഷ് ഷാരൂഖ് സലീം കുമാര്‍ സുമീദ് kottarathil shanthan mammootty mukesh sharukh sumeed


Click it and Unblock the Notifications