»   » സൂപ്പറുകള്‍ ഉള്ളതുകൊണ്ടുമാത്രം സിനിമ രക്ഷപ്പെടില്ല

സൂപ്പറുകള്‍ ഉള്ളതുകൊണ്ടുമാത്രം സിനിമ രക്ഷപ്പെടില്ല

Posted By:
Subscribe to Filmibeat Malayalam
Blessy
നടന്‍മാരുടെ താരമൂല്യം നോക്കാതെ സിനിമയെടുത്താലെ മലയാള സിനിമയ്ക്ക് രക്ഷയുള്ളുവെന്നും ഇതിനുളള തുടക്കമാണ് തന്റെ സിനിമയായ പ്രണയമെന്നും സംവിധായകന്‍ ബ്ലെസി. സംവിധാനം ചെയ്ത സിനിമകളിലെല്ലാം സൂപ്പര്‍ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ബ്ലെസി കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

സൂപ്പര്‍താരത്തെ ആദ്യഅവസാനം നിറഞ്ഞഭിനയിപ്പിച്ചതുകൊണ്ട്് മലയാള സിനിമ രക്ഷപെടുകയില്ല. വ്യത്യസ്തതയുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചാലെ മലയാള സിനിമകള്‍ വിജയിക്കുകയുള്ളു. ഇത്തരത്തിലുള്ള സിനിമകള്‍ വന്നാല്‍ തീയേറ്ററുകള്‍ക്ക് നഷ്ടപ്പെട്ട കാണികളെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഒരു പ്രമേയം ലഭിയ്ക്കുമ്പോള്‍ മാത്രമാണ് താന്‍ സിനിമ എടുക്കാറുളളതെന്നും ഇത്തരത്തില്‍ പുതിയ പ്രമേയങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ പണി നിര്‍ത്തുമെന്നും ബ്ലെസി പറഞ്ഞു. അല്ലാതെ പഴയ സിനിമകളൊന്നും റീമേക്ക് ചെയ്യാന്‍ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ സിനിമയാക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചുവരികയാണ്. ഇത്തരത്തിലൊരു വിഷയം സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രണയത്തില്‍ അനുപംഖേറിന്റെയും ജയപ്രഭയുടെയും മോഹന്‍ലാലിന്റെയും താരമൂല്യം പ്രശ്‌നമായിരുന്നില്ല.

കഥാപാത്രത്തെ ഉള്‍ക്കൊണ്ട് മൂവര്‍ക്കും അഭിനയിക്കാനായതാണ്് സിനിമയുടെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖാമുഖത്തിനു ശേഷം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ.എം.കെ മുനീര്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ച പ്രണയത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു.

English summary
Renowned Malayalam film director Blessy feels the media has a responsibility to bring back cinemagoers to the theatres whose numbers have shown an “alarming decline” since the 1970s.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam