twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്ഷ്യം ലാല്‍; മമ്മൂട്ടിയെ വെറുതെ വിട്ടു

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/17-mohanlal-fans-irked-by-saroj-remarks-1-aid0032.html">« Previous</a>

    Mammootty-Mohanlal
    മമ്മൂട്ടിയും ലാലുമടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ഉറ്റസുഹൃത്താണ് ശ്രീനിവാസനെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഈ താരങ്ങളുടെ വളര്‍ച്ചയില്‍ ശ്രീനി വഹിച്ച പങ്കും വിസ്മരിയ്ക്കാനാവില്ല. എന്നാല്‍ ഈ സുഹൃദ്ബന്ധത്തിന്റെ മറവില്‍ മുതിര്‍ന്ന നടന്മാരെ കരിവാരിത്തേയ്ക്കുന്നതാണ് അവരുടെ ആരാധകരെ രോഷം കൊള്ളിയ്ക്കുന്നത്.

    വിമര്‍ശനം ആരോഗ്യപരമാണെങ്കില്‍ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമെന്നതിന് തെളിവായിരുന്നു ഉദയനാണ് താരമെന്ന ചിത്രത്തിന്റെ വിജയം. എന്നാല്‍ സരോജ് കുമാറിന്റെ രണ്ടാംവരവ് സൂപ്പര്‍താരങ്ങളെ അക്രമിയ്ക്കുകയെന്ന എന്ന ഒറ്റ ഉദ്ദേശത്തോടെയാണെന്ന് സിനിമ കാണുന്ന ആര്‍ക്കും മനസ്സിലാവും.

    സരോജ് കുമാറിലൂടെ ശ്രീനി പ്രധാനമായും ഉന്നമിടുന്നത് മോഹന്‍ലാലാണെന്ന് മനസ്സിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ട. കാശുമുടക്കി കേണല്‍ പദവി സ്വന്തമാക്കുന്ന നടനെതിരെ ജനം ചാനലുകളിലൂടെ പ്രതികരിയ്ക്കുമ്പോള്‍ അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിയ്ക്കാത്ത ചെറ്റകളെന്നാണ് സരോജ് കുമാര്‍ വിളിച്ചുകൂവുന്നത്. ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പിനെ ആനക്കൊമ്പാക്കി മാറ്റുന്ന ശ്രീനിയുടെ തമാശകള്‍ സഹതാപം മാത്രമേ സൃഷ്ടിയ്ക്കുന്നുള്ളൂ.

    യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിയെപ്പോലും വെറുതെ വിടാന്‍ ശ്രീനിയിലെ തിരക്കഥാകൃത്ത് തയാറാവുന്നില്ല. സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന നടനെന്ന് പൃഥ്വി പറഞ്ഞെന്ന തരത്തില്‍ പ്രചരിച്ച അതിരുവിട്ട തമാശ സിനിമയിലൂടെ തിരക്കഥാകൃത്ത് ആവര്‍ത്തിയ്ക്കുന്നുണ്ട്.

    സൂപ്പറുകളെ അക്രമിയ്ക്കുന്ന കാര്യത്തില്‍ സിനിമ മമ്മൂട്ടിയോട് മൃദുസമീപനം പുലര്‍ത്തുന്നുണ്ടെന്ന് വേണം കരുതാന്‍. ലാലിനെ തലങ്ങും വിലങ്ങും അക്രമിയ്ക്കുമ്പോള്‍ മമ്മൂട്ടിയെ അധികം കുത്തിനോവിയ്ക്കാന്‍ ശ്രീനി തായാറായിട്ടില്ല.

    നല്ല സിനിമയുടെ പ്രതീകമായി, നാളത്തെ വാഗ്ദാനമായി അവതരിപ്പിയ്ക്കപ്പെടുന്ന യുവനടന്‍ ശ്യാമിന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത് വെറുതെയാണെന്നും കരുതാനാവില്ല. മകന്റെ അച്ഛന്റെ സ്‌നേഹപ്രകടനമായി ഇതിനെ പലരും കാണുന്നുണ്ട്.

    രണ്ട് രണ്ടര മണിക്കൂര്‍ സൂപ്പര്‍താരങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞതിന് ശേഷം ഇതെല്ലാം അവര്‍ നന്നാവാന്‍ വേണ്ടിയാണെന്ന തരത്തിലുള്ള സിനിമയുടെ കഥാന്ത്യവും ആര്‍ക്കും ദഹിയ്ക്കുന്നില്ല. ശ്രീനിവാസന്‍ എഴുതിയ തിരക്കഥകളില്‍ ഏറ്റവും മോശമെന്ന കുപ്രസിദ്ധിയാവും ഒരുപക്ഷേ പത്മശ്രീ സരോജ് കുമാറിനെ കാത്തിരിയ്ക്കുന്നുണ്ടാവുക.
    ആദ്യപേജില്‍
    ശ്രീനിയ്ക്കെതിരെ ലാല്‍ ഫാന്‍സ്

    <ul id="pagination-digg"><li class="previous"><a href="/news/17-mohanlal-fans-irked-by-saroj-remarks-1-aid0032.html">« Previous</a>

    English summary
    The story is mainly about some of the characters from the earlier version, which includes the silly super star Saroj Kumar (Sreenivasan) and his confidant Pachaalam Bhasi (Jagathy Sreekumar).
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X