»   » പുതുമുഖങ്ങള്‍ സൂപ്പറുകളെ പേടിക്കേണ്ട: ഇന്നസെന്റ്

പുതുമുഖങ്ങള്‍ സൂപ്പറുകളെ പേടിക്കേണ്ട: ഇന്നസെന്റ്

Posted By:
Subscribe to Filmibeat Malayalam
Innocent
കോതമംഗലം: മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുതുമുഖങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്.

പുതുമുഖങ്ങള്‍ കഴിവു തെളിയിച്ച് മുന്നോട്ട് വരികയാണ് വേണ്ടത്. പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് ആവശ്യമാണ്. കോതമംഗലം ചലച്ചിത്രമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഇന്നസെന്റിന്റെ ഈ പരാമര്‍ശം.

പുതുമുഖങ്ങള്‍ക്ക് മലയാള സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്നും സൂപ്പര്‍സ്റ്റാറുകള്‍ അവര്‍ക്കെതിരെ കളിക്കുന്നുവെന്നും സിനിമാലോകത്തെ പലരും മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് പത്തുമുതല്‍ 15 വരെയാണ് ചലച്ചിത്രമേള നടക്കുക. ഹിന്ദി, തമിഴ്, മറാട്ടി, മലയാളം ഭാഷകളിലുള്ള ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മാര്‍ച്ച് പത്തിന് വൈകുന്നേരം അഞ്ചിന് ആന്‍ തിയേറ്ററില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറാണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ ബോളിവുഡ് താരം അതുല്‍ കുര്‍ക്കര്‍ണി മുഖ്യാതിഥിയാവും.

English summary
The eighth national film festival, organised by Kerala State Chalachitra Academy, will be held at Kothamangalam, 178 km from here, from March 25.Academy sources said the five-day festival is aimed at introducing films from other states to viewers.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam