»   » അറബിയും ഒട്ടകവും അവസാന കോമഡി മൂവി

അറബിയും ഒട്ടകവും അവസാന കോമഡി മൂവി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/17-no-more-malayalam-comedy-flick-priyadarshan-2-aid0032.html">Next »</a></li></ul>
Arabiyum Ottakavum Madhavannairaum
അറിബിയും ഒട്ടകവും മാധവന്‍നായരും മലയാളത്തിലെ തന്റെ അവസാനത്തെ കോമഡി ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാള മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രിയന്‍ ഇതിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ഒരു സീരിയസ്സായ സിനിമയായിരുന്നു ഉള്ളിലുണ്ടായിരുന്നതെന്ന് അഭിമുഖത്തില്‍ പ്രിയന്‍ പറയുന്നു. എന്നാല്‍ ഞാന്‍ സിനിമയെടുക്കുന്നുണ്ടെന്നറിഞ്ഞ് ആരാധകര്‍ അയച്ച എസ്എംഎസ്-ഓണ്‍ലൈന്‍ സന്ദേശങ്ങളിലെല്ലാം അവര്‍ ആവശ്യപ്പെട്ടത് ഫുള്‍ ഫണ്‍ മൂവിയായിരുന്നു. അങ്ങനെ തീരുമാനം മാറ്റി ഒരുക്കിയ ചിത്രമാണ് അറബിയും ഒട്ടകവും മാധവന്‍നായരും.

ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെ കെഎഫ്ഡിസി സ്റ്റുഡിയോയില്‍ സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മലയാളിയുടെ പ്രിയ സംവിധായകന്‍.

നൂറ് ശതമാനം ചിരിയ്ക്കാനായി വരിക. പുതിയ ചിത്രം കാണാന്‍ തയാറെടുക്കുന്നവരോട് പ്രിയന് പറയാനുള്ളത് ഇതാണ്. ഇതില്‍ സാരോപദേശമോ സന്ദേശമോ ഒന്നും പ്രതീക്ഷിയ്ക്കരുത്. മാധവന്‍ നായര്‍ എന്നയാളുടെ ഗള്‍ഫിലെ നാല് ദിവസത്തെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്നും സംവിധയകന്‍ വെളിപ്പെടുത്തി. പ്രിയന്റെ എണ്‍പത്തിമൂന്നാം ചിത്രത്തില്‍ ഭാവനയും ലക്ഷ്മി റായിയുമാണ് നായികമാര്‍. മുകേഷു

അടുത്തപേജില്‍
ഇനി മോഹന്‍ലാല്‍-അമീര്‍ ഖാന്‍ ചിത്രം

<ul id="pagination-digg"><li class="next"><a href="/news/17-no-more-malayalam-comedy-flick-priyadarshan-2-aid0032.html">Next »</a></li></ul>
English summary
Filmmaker Priyadarshan, whose film social drama 'Kanchivaram' won a National Award, has roped in none other than Bollywood superstar Aamir Khan for his next

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam