മോഹന്‍ലാല്‍-അമീര്‍ ഖാന്‍ ചിത്രവുമായി പ്രിയന്

പ്രിയന്റെ മറ്റൊരു ഹിന്ദി ചിത്രമായ സ്പീഡിന്റ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. ലാല്‍ ചെറുവേഷത്തിലെത്തുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണടക്കമുള്ള വമ്പന്‍താരനിരയാണ് അണിനിരക്കുന്നത്.
തന്റെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ ഭാഗ്യപരീക്ഷണം നടത്തുന്നവര്‍ക്കും പ്രിയന്റൈ വക ഉപദേശമുണ്ട്. മലയാളത്തില്‍ നിന്ന് പടം റീമേക്ക് ചെയ്യുമ്പോള്‍ തിരക്കഥയും ഡയലോഗുമെല്ലാം അപ്പാടേ മാറണമെന്നും ഹിന്ദിയുമായി ഇഴുകിച്ചേര്‍ന്നാലെ ചിത്രം വിജയിക്കൂവെന്നും പ്രിയന്‍ പറയുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന്റെ വിജയം ചൂണ്ടിക്കാണിച്ചാണ് പ്രിയന്‍ ഇക്കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത്.
മലയാളത്തിലും ബോളിവുഡിലും വെന്നിക്കൊടി പാറിച്ച പ്രിയന് മുന്നിലുള്ള സാധ്യതകള്‍ ഇനിയെന്ത്? ആലോചിയ്‌ക്കേണ്ട, ഹോളിവുഡ് തന്നെ. അതേ ലോകസിനിമയുടെ തലസ്ഥാനത്തേക്ക് പ്രിയനും ക്ഷണം ലഭിച്ചുകഴിഞ്ഞു. എന്നാല്‍ കുറച്ചുകൂടി കാത്തിരിയ്ക്കാനാണ് പ്രിയന്റെ തീരുമാനം.
മുന്‍പേജില്‍
മലയാളം കോമഡിയുമായി ഇനി പ്രിയനില്ല


Click it and Unblock the Notifications