മൃഗയയുടെ റീമേക്കിനില്ല: അമല്‍ നീരദ്

അതേ സമയം സൂര്യയുമൊത്തുള്ള ഒരു പ്രൊജക്ട് അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ സംവിധായകന്‍ സ്ഥിരീകരിച്ചു. തീര്‍ത്തും ഫ്രഷായ ഒരു സ്‌റ്റോറിയായിരിക്കും ഈ സിനിമയുടേത്. സൂര്യ ഇതില്‍ ഒരു വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും അവതരിപ്പിയ്ക്കുകയെന്നും അമല്‍ പറയുന്നു.
സൂര്യയുടെ രാംഗോപാല്‍ വര്‍മ്മ, മുരുഗദോസ് പ്രൊജക്ടുകള്‍ക്ക് ശേഷം 2010ന്റെ അവസാനത്തോടെ മാത്രമേ ഈ സിനിമയുടെ വര്‍ക്കുകള്‍ ആരംഭിയ്ക്കുകയുള്ളൂ. അതിനിടെ പൃഥ്വിരാജിനെ നായകനാക്കി അന്‍വര്‍ എന്ന പേരിലൊരുക്കുന്ന ചിത്രം അമലിന്റെതായി അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.


Click it and Unblock the Notifications