»   » പത്മപ്രിയ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍

പത്മപ്രിയ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Padmapriya
പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി പത്മപ്രിയ വീണ്ടുമെത്തുന്നു. വടക്കുംനാഥനായിരുന്നു ഇവര്‍ ഒന്നിച്ച മുമ്പത്തെ ചിത്രം.

ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സത്യന്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഒട്ടേറെ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത പത്മപ്രിയയുടെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരിക്കും ഇതെന്നാണ് സൂചന.

പുതിയ ചിത്രത്തില്‍ മോഹന്‍ലാലും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സീനീയേഴ്‌സ് ആണ് പത്മപ്രിയയുടെ ഉടന്‍ റിലീസാവാനിരിക്കുന്ന ചിത്രം.

മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളായ ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍ എന്നിവ നല്ല പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ച നായികമാരെല്ലാം കരിയറില്‍ പിന്നീട് വലിയ ഉയര്‍ച്ചകളില്‍ എത്തിയിട്ടുണ്ട്. നയന്‍താര, അസിന്‍, മീര ജാസ്മിന്‍ തുടങ്ങിയ മലയാളി നായികമാരെല്ലാം ഇതിന് ഉദാഹരണമാണ്. തമിഴില്‍ വലിയ താരമൊന്നുമല്ലായിരുന്ന കനിഹയെ ഭാഗ്യദേവതയെന്ന ചിത്രത്തിലൂടെ സത്യന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാക്കി മാറ്റി.

കഥ തുടരുന്നുവെന്ന ചിത്രത്തിലൂടെ മംമ്തയെന്ന നടി മികച്ച അഭിനേത്രിയെന്ന പേരുനേടി. ഇനിയിപ്പോള്‍ പത്മപ്രിയയുടെ ഊഴമാണ്. കരിയറില്‍ ഇപ്പോള്‍ത്തന്നെ മികച്ച അവസ്ഥയിലാണ് പത്മപ്രിയ. മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം ഇവര്‍ക്ക് മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചത്. സത്യന്‍ ചിത്രം എന്തായാലം പത്മപ്രിയയ്ക്ക് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കും.

English summary
Now the latest we hear is that Padmapriya is being pencilled to act in Sathyan Anthikad's new untitled film, in which Mohanlal is the hero.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam