»   » പാതിരാമണല്‍-ഒരു പ്രതികാരത്തിന്റെ കഥ

പാതിരാമണല്‍-ഒരു പ്രതികാരത്തിന്റെ കഥ

Posted By:
Subscribe to Filmibeat Malayalam
Jayasurya
ജയസൂര്യ ഇരട്ടവേഷം ചെയ്യുന്ന പാതിരാമണലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിയ്ക്കുന്നു. ദ്വീപിലെ ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അച്ഛന്‍ മകന്‍ വേഷങ്ങളിലാണ് ജയസൂര്യ അഭിനയിക്കുന്നത്.

അച്ഛന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യാന്‍ കാത്തുനില്‍ക്കുന്ന എല്‍ദോ, അച്ഛന്റെ മരണശേഷം മാനസികമായി തകര്‍ന്ന അമ്മയും അകന്നുപോകുമ്പോള്‍ അയാളുടെ ജീവിതം തീര്‍ത്തും പ്രതിസന്ധിയിലാകുന്നു...ഇത്തരത്തില്‍ വികസിക്കുകയാണ് പാതിരാമണലിന്റെ കഥ. ആലപ്പുഴയിലെ ഒരു ദ്വീപാണ് പാതിരാമണല്‍. ഇത് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമാവുകയാണ്.

ശിക്കാറിന്റെ വിജയത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്റേതാണ്. ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് ചൈന ടൗണില്‍ വേറിട്ട പ്രകടനം കാഴ്ചവച്ച പുതിയ വില്ലന്‍ നാടന്‍ പ്രദീപ് റാവുത്തറാണ്.

അസാധാരണമായ ഒരു പ്രതികാരത്തിന്റെ കഥയാണിത്. ചിത്രത്തില്‍ നായികയായെത്തുന്നത് റിമ കല്ലിങ്കലാണ്. പതിവില്‍ നിന്നുമാറി തനി നാടന്‍ കഥാപാത്രത്തെയാണ് റിമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കക്കവാരല്‍ തൊഴിലാളിയായ സാറയുടെ വേഷമാണ് റിമയുടേത്. സിനിമ സീരിയല്‍ താരം ശാലു മേനോനാണ് ജയസൂര്യയുടെ അമ്മവേഷത്തില്‍ അഭിനയിക്കുന്നു.

സിനിമയുടെ ആദ്യഷെഡ്യൂള്‍ മൂന്നാറിലെ മറയൂരിലാണ് ചിത്രീകരിച്ചത്. രണ്ടാം ഭാഗമാണ് ആലപ്പുഴയില്‍ ചിത്രീകരിക്കുക. ജൂലൈ ആദ്യവാരം ആലപ്പുഴയില്‍ ഷൂട്ടിങ് ആരംഭിയ്്കും. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത് മനോജ് പിള്ളയാണ്. വയലാര്‍ ശരതിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് അഫ്‌സല്‍ യൂസഫാണ്.

English summary
Padmakumar's new movie Pathiramanal is a unusual story of revenge. Jayasurya acting twin roles in this film. Its first schedule completed at Marayur and second schedule will start at Aalappuzha by July first week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam