»   » ട്വന്റി20 റെക്കാര്‍ഡ് പോക്കിരിരാജ തകര്‍ത്തു

ട്വന്റി20 റെക്കാര്‍ഡ് പോക്കിരിരാജ തകര്‍ത്തു

Subscribe to Filmibeat Malayalam
Pokkiri Raja
മമ്മൂട്ടി-പൃഥ്വിരാജ് ടീമിന്റെ പോക്കിരിരാജ ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ക്കുന്നു. ഇനീഷ്യല്‍ കളക്ഷനില്‍ ട്വന്റി20യുടെ റെക്കാര്‍ഡ് തകര്‍ത്താണ് പോക്കിരിരാജ ചരിത്രം സൃഷ്ടിച്ചിരിയ്ക്കുന്നത്. ആദ്യ ആഴ്ചയില്‍ മാത്രം 110 തിയറ്ററുകളില്‍ നിന്ന് 2.21 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ഷെയറായി ലഭിച്ചത്. ട്വന്റി 20 യ്ക്കിത് 2.03 കോടിയായിരുന്നു.

നിരൂപകര്‍ എഴുതിതള്ളിയെങ്കിലും യുവപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതാണ് പോക്കിരിരാജയ്ക്ക് ഗുണകരമായത്. മമ്മൂട്ടി-പൃഥ്വി ആരാധകരെ ത്രസിപ്പിയ്ക്കും വിധത്തില്‍ സിനിമയൊരുക്കാന്‍ സംവിധായകന്‍ വൈശാഖിന് സാധിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ശ്രീയ ഉള്‍പ്പെടെയുള്ള വന്‍താരനിരയുടെ സാന്നിധ്യവും ചിത്രത്തിന് തിളക്കമേകുന്നു.

അതേ സമയം വിജയത്തിന്റെ ക്രെഡിറ്റ് തങ്ങളുടെ താരത്തിനാണെന്ന് അവകാശപ്പെട്ട് മമ്മൂട്ടി-പൃഥ്വി ഫാന്‍സുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഇടവേളയ്ക്ക് ശേഷം മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെന്നും അതുവരെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് പൃഥ്വിയാണെന്നും താരത്തിന്റെ ആരാധകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. മമ്മൂട്ടിയെക്കാള്‍ സ്‌ക്രീന്‍ സ്‌പേസ് പൃഥ്വിയ്ക്കാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് താരത്തിന്റെ ആരാധകര്‍ പറയുന്നു.

വിജയത്തിന്റെ ക്രെഡിറ്റ് ഏത് നടന്‍ കൊണ്ടുപോയാലും ഈ വര്‍ഷത്തെ പണംവാരിപ്പടങ്ങളില്‍ പോക്കിരിരാജ ഇടംപിടിയ്ക്കുമെന്ന കാര്യം ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam