twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്‍ആര്‍ആറിന് വീണ്ടും ജീവന്‍വെയ്ക്കുന്നു

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/17-prithvi-naduvazhigal-to-turn-khiladi-1-aid0032.html">« Previous</a>

    Raghupati Raghav Rajaram
    പരാജയങ്ങളുടെ പത്മവ്യൂഹത്തിലാണ് ഷാജി കൈലാസ്. ദ്രോണയ്ക്ക് ശേഷം ആഗസ്റ്റ് 15ലൂടെ ഒരുതിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

    എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ച രഞ്ജി പണിക്കറുമായി ചേര്‍ന്ന് ഒരുക്കുന്ന കിങ് ആന്റ് കമ്മീഷണറില്‍(കെ ആന്റ് കെ) ഷാജി വന്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. ഈ കൂട്ടുകെട്ടിന്റെ മുന്‍കാല ഹിറ്റുകളായ കിങിലെയും കമ്മീഷണറിലെയും നായകകഥാപാത്രങ്ങള്‍ ഒന്നിയ്ക്കുന്ന കെ ആന്റ് കെ ചരിത്രസംഭവമാവുമെന്നാണ് സിനിമാലോകവും പ്രതീക്ഷിയ്ക്കുന്നത്.

    ദില്ലിയില്‍ ഷൂട്ടിങ് പുരോഗമിയ്ക്കുന്ന കെ ആന്റ് കെ ഡിസംബറിലാണ് തിയറ്ററുകളിലെത്തുക. ഇതിന് ശേഷമുള്ള ഷാജിയുടെ തീരുമാനം ആരെയുമൊന്ന് അദ്ഭുതപ്പെടുത്തും.

    രണ്ട് വര്‍ഷം മുമ്പ് പാതിവഴിയ്ക്ക് നിന്നുപോയ രഘുപതി രാഘവ രാജാറാം എന്നചിത്രം പൂര്‍ത്തിയാക്കാനാണ് ആക്ഷന്‍ സംവിധായകന്റെ ഉദ്ദേശം. പൃഥ്വിരാജ് മൂന്ന് വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്ങലാണ് നായിക.

    തിരക്കഥയെഴുത്തിലെ പ്രതിസന്ധിയായിരുന്നു ആര്‍ആര്‍ആറിനെ പാതിവഴിയില്‍ ഉപേക്ഷിയ്ക്കാന്‍ കാരണമായത്. ഈ പ്രൊജക്ടിന് വേണ്ടി ചെലവാക്കിയ പണം തിരിച്ചടച്ചില്ലെങ്കില്‍ സംവിധായകനെ വിലക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന അക്കാലത്ത് ഭീഷണി മുഴക്കിയിരുന്നു. ഈ സിനിമയും പുതിയ പേരിലാവും പൂര്‍ത്തിയാക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
    മുന്‍പേജില്‍
    ഷാജി കൈലാസിന് നാടുവാഴിപ്പേടി

    <ul id="pagination-digg"><li class="previous"><a href="/news/17-prithvi-naduvazhigal-to-turn-khiladi-1-aid0032.html">« Previous</a>

    English summary
    When one is remaking a blockbuster, there are bound to be expectations. But director Shaji Kailas faces a brand new challenge. He's working on a new script alright, but just because he opted to name his film after one of yesteryears' block buster, he seems to have opened doors to just as many expectations and pressure. So much so that the director's changed his mind and is renaming his film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X