»   » പൃഥ്വിരാജ് അഹങ്കാരിയല്ല: റീമ കല്ലിങ്കല്‍

പൃഥ്വിരാജ് അഹങ്കാരിയല്ല: റീമ കല്ലിങ്കല്‍

Posted By:
Subscribe to Filmibeat Malayalam
Rima
യുവനടന്‍ പൃഥ്വിരാജിന് അഹങ്കാരമുണ്ടെന്ന് തോന്നുന്നില്ലെന്നും പൃഥ്വിയുടെ രീതികളുമായി പത്തുവര്‍ഷം കഴിയുമ്പോള്‍ മലയാളികള്‍ പൊരുത്തപ്പെടുമെന്നും നടി റീമ കല്ലിങ്കല്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ സ്വഭാവത്തെക്കുറിച്ച് റിമ അഭിപ്രായം പറഞ്ഞത്. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൃഥ്വിയെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്നായിരുന്നു ചോദ്യം.

പൃഥ്വി അഹങ്കാരിയാണെന്നോ ജാഡക്കാരനാണെന്നോ അഭിപ്രായമില്ല. അതയാളുടെ പ്രകൃതം എന്നേ തോന്നിയിട്ടുള്ളൂ. മലയാളസിനിമയില്‍ ഇതുവരെയുണ്ടായിരുന്ന നടന്‍മാരെല്ലാം അത്യന്തം വിനയത്തോടെയാണല്ലോ സംസാരിക്കാറ്.

പൃഥ്വിരാജിനെപോലെ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുകയും സിനിമയുടെ വിജയങ്ങളില്‍ തന്റെ കഴിവിനും കഠിനാധ്വാനത്തിനും കൂടി പങ്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്ന നടന്‍മാരെ കണ്ടു നമ്മള്‍ക്ക് ശീലമില്ല. അതാണ് പ്രശ്‌നം.

പക്ഷേ, ഷൂട്ടിങ് സെറ്റിലെത്തുന്ന ആരാധകരോട് അല്പം കൂടി നന്നായി പെരുമാറണമെന്ന് ഞാന്‍ പൃഥ്വിയോട് എപ്പോഴും പറയാറുണ്ട്. അവരോട് ഒന്നു ചിരിക്കുകയെങ്കിലും ചെയ്തുകൂടേ എന്നു ഒരിക്കല്‍ പൃഥ്വിയോടു ചോദിച്ചു. ചിരിക്കാന്‍ തോന്നാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്യാഞ്ഞതെന്നും ക്യാമറയ്ക്ക് മുന്നിലല്ലേ പുറകിലല്ലല്ലോ അഭിനയം വേണ്ടതെന്നും പൃഥ്വി ചോദിച്ചു. അതും ശരിയാണ്- റീമ പറഞ്ഞു.

അഭിനയം, നൃത്തം, വിവാഹം എന്നീ കാര്യങ്ങളിലെല്ലാം റിമ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു സിനിമകളില്‍ അഭിനയിച്ച് കാശുണ്ടാക്കി റിമ അഭിനയം ഉപേക്ഷിച്ചുപോയെന്ന് ആരെക്കൊണ്ടും പറയിക്കില്ല. കല്യാണം കൊണ്ട് നിര്‍ത്തണ്ട ഒന്നാണ് പെണ്‍കുട്ടികള്‍ക്ക് സിനിമ എന്ന പൊതുതത്വം ഞാന്‍ കാര്യമാക്കുന്നില്ലെന്നും ഇപ്പോള്‍ കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും റിമ പറയുന്നു.

ഒപ്പം സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കണമെന്നും അവരില്‍ നിന്നും പലതും പഠിക്കണമെന്നും ആഗ്രഹമുണ്ടെന്നും റീമ പറഞ്ഞു, പക്ഷേ അതേസമയം തന്നെ ഇനി അവരുടെ നായികയായി അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും താരം തുറന്നുപറഞ്ഞു.

തമിഴില്‍ റിലീസിനൊരുങ്ങുന്ന യുവാന്‍ യുവതിയെന്ന ചിത്രമാണ് തന്റെ അടുത്തപ്രതീക്ഷയെന്നും രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്ന പുതിയ ചിത്രത്തിലും പ്രതീക്ഷയുണ്ടെന്നും റിമ പറയുന്നു.

English summary
Actress Rima Kallingal said that actor Prithviraj is not arrogant in an interview with Mathrubhumi. She also said that viewers slowly accept the way Prithviraj is conveying his ideology and thinks

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam