»   » പ്രിയാമണിയുടെ ചുംബനരംഗവുമായി റിം സിം

പ്രിയാമണിയുടെ ചുംബനരംഗവുമായി റിം സിം

Posted By:
Subscribe to Filmibeat Malayalam
Priyamani
ആരാധകരെ ത്രസിപ്പിക്കാന്‍ പ്രിയാമണി വീണ്ടും വരുന്നു. മുമ്പ് ബിക്കിനി വേഷത്തിലൂടെ ആരാധകര്‍ക്ക് വിരുന്നൊരുക്കിയ താരം ഇത്തവണ നല്ല ചൂടന്‍ ചുംബനരംഗവുമായിട്ടാണ് വരുന്നത്.

റിം സിം എന്ന പുതിയ തെലുങ്കു ചിത്രത്തിലാണ് പ്രിയാമണിയുടെ ചൂടന്‍ രംഗം. സുമന്താണ്ചിത്രത്തില്‍ പ്രിയയുടെ നായകന്‍. പ്രിയയുടെ കരിയറിലെ ഏറ്റവും ചൂടേറിയ ചുംബനരംഗമായിരിക്കുമിതെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുമ്പ് പ്രിയാമണി ബിക്കിനിയണിഞ്ഞെത്തിയ ചിത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ ചുംബന രംഗം പ്രധാന ആകര്‍ഷണമായ റിം സിം വന്‍വിജയമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ചിത്രത്തില്‍ പ്രിയാമണിയും സുമന്തും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന സീനുകള്‍ ചിത്രീകരിച്ചത്.

അഭിനയപ്രാധാന്യമുള്ള വേഷങ്ങളും ഗ്ലാമര്‍ റോളുകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന പ്രിയാമണിയുടെ പ്രൊഫഷണലിസം തെന്നിന്ത്യയില്‍ പ്രശസ്തമാണ്. അതുകൊണ്ടുത്‌ന്നെ എല്ലാ ഭാഷകളിലും പ്രിയയ്ക്ക്് അനേകം അവസരങ്ങളുമുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam