»   »  വിവാദം മടുത്തു; സല്‍മാന്‍ ട്വിറ്റര്‍ വിടുന്നു

വിവാദം മടുത്തു; സല്‍മാന്‍ ട്വിറ്റര്‍ വിടുന്നു

Posted By:
Subscribe to Filmibeat Malayalam
Salman Khan
പല സെലിബ്രിട്ടികളും ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയാണ് വാര്‍ത്ത സൃഷ്ടിക്കാറുള്ളത്. എന്നാല്‍ സല്‍മാന്‍ ഇക്കാര്യത്തിലും വ്യത്യസ്തനായിരിക്കുകയാണ്.

ട്വിറ്ററില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചുകൊണ്ടാണ് സല്‍മാന്‍ ശ്രദ്ധേയനായിരിക്കുന്നത്. സല്‍മാന്റെ ഈ പിന്മാറ്റം ആരാധകരെ വല്ലാതെ ഉലച്ചിരിക്കുകയാണ്. സല്‍മാന്റെ പുതിയ ചിത്രമായ ദബാങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

ഈ അവസരത്തില്‍ പ്രിയതാരവുമായി സംവദിക്കാനുള്ള നല്ലൊരു അവസരമാണ് ആരാധകര്‍ക്ക് നഷ്ടമായിരിക്കുന്നത്. അടുത്തിടെ ട്വിറ്റളിലൂടെയുണ്ടായ മുംബൈ ആക്രമണം, പാക് ബന്ധം തുടങ്ങിയ വിവാദങ്ങളാണത്രേ ട്വിറ്ററില്‍ നിന്നും പിന്‍മാറാന്‍ സല്‍മാനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഈ വിവാദങ്ങള്‍ കത്തിനിന്ന കഴിഞ്ഞദിവസങ്ങളില്‍ സല്‍മാന്‍ വല്ലാതെ വിഷണ്ണനായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

എന്നാല്‍ പരാമര്‍ശത്തില്‍ വിവാദമുണ്ടായത് ആശയകൈമാറ്റത്തിലെ കുഴപ്പമാണെന്നും സദ്ദുദ്ദേശത്തോടെയാണ് കാര്യങ്ങള്‍ വിചാരിച്ചതെന്നുമാണ് സല്‍മാന്റെ പക്ഷം. പരാമര്‍ശം വിവാദമായി ആരെയെങ്കിലും വേദനിപ്പിച്ചെട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും സല്‍മാന്‍ പറഞ്ഞിരുന്നു.

ഇനി ഉണ്ടാകുന്ന ഇന്റര്‍വ്യൂകളെല്ലാം താന്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. കാര്യങ്ങളെങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ എല്ലാ മീഡിയകളോടും ഫാന്‍സിനിനോടും ട്വിറ്റര്‍വഴിയുള്ള ബന്ധം സല്‍മാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

ഒരു പാക് ടെലിവിഷന്‍ ചാനലാണ് മുംബൈ ആക്രമണക്കേസില്‍ പാകിസ്ഥാന് വലിയ പങ്കില്ലെന്ന രീതിയില്‍ സല്‍മാന്‍ പറഞ്ഞതായി വാര്‍ത്ത നല്‍കിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam