»   » സാള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്കിനായി പ്രിയന്‍

സാള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്കിനായി പ്രിയന്‍

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Salt and Pepper
  പ്രേക്ഷകഹൃദയത്തില്‍ പുതുപ്രണയത്തിന്റെ ഉപ്പും പുളിയും ചാലിച്ച് തിയേറ്ററുകളില്‍ നിറഞ്ഞോടിയ സാള്‍ട്ട് ആന്റ് പെപ്പര്‍ ഹിന്ദിയിലടുക്കുന്നു. പ്രിയദര്‍ശനാണ് സാള്‍ട്ട് ആന്റ് പെപ്പറിന്റെ വിജയം ബോളിവുഡിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. ചിത്രം റീമേക് ചെയ്യുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

  ഹിന്ദി സാള്‍ട്ട് ആന്റ് പെപ്പറില്‍ ആരൊക്കെയാണ് താരങ്ങള്‍ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. താരനിര്‍ണയും നടന്നുവരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

  മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഹിന്ദി ചിത്രമായ തേസ് എന്നിവയ്ക്ക് ശേഷമായിരിക്കും പ്രിയന്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ എടുക്കുക.

  സോയാ അക്തര്‍ സംവിധാനം ചെയ്ത സിന്ദഗി ന മിലേഗി ദൊബാര എന്ന ഫീല്‍ ഗുഡ് മൂവിയുടെ വന്‍ വിജയത്തോടെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ലൈറ്റ് സബ്ജക്ട് സിനിമകള്‍ക്ക് ബോളിവുഡിലുള്ള സാധ്യത പ്രിയദര്‍ശന്‍ തിരിച്ചറിഞ്ഞത്.

  തുടര്‍ന്ന് ആഷിക് അബുവുമായി ബന്ധപ്പെട്ട് സാള്‍ട്ട് ആന്റ് പെപ്പര്‍ ഹിന്ദിയിലെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അബു സമ്മതിക്കുകയും ചെയ്തു. ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

  ജൂലൈ എട്ടിന് റിലീസായ സാള്‍ട്ട് ആന്റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. ലാല്‍, ശ്വേത മേനോന്‍, മൈഥിലി, ബാബുരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. നവാഗതരായ ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.

  മലയാളികള്‍ക്ക്് പരിചതമായ കേരളത്തിന്റെ തനതായ രുചികളാണ് സാള്‍ട്ട് ആന്റ് പെപ്പറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഉണ്ണിയപ്പത്തിന്റെ പാചകക്കാരനെ പൊക്കിക്കൊണ്ടുവരുന്നതുപോലുള്ള സീനുകളും സംഭാഷണങ്ങളും. ചിത്രത്തിന്റെ ഭാഷമാറുമ്പോള്‍ സ്വാഭാവികമായും ഈ ഭക്ഷണസാധനങ്ങളിലും മാറ്റം വരും. തമിഴിലേയ്ക്കും ഹിന്ദിയിലേയ്ക്കുമൊക്കെ പോകുമ്പോള്‍ ഉണ്ണിയപ്പം വടയായും, കാജു ബര്‍ഫിയായുമൊക്കെ മാറുമെന്ന് പ്രതീക്ഷിയ്ക്കാം.

  English summary
  The recent mega-hit in Malayalam, ‘Salt & Pepper’ is being remade into Bollywood. Priyadarshan, who have already remade many super hit Malayalam movies into Hindi, is behind this project as well. The initial discussions are going on,

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more