»   » സത്യന്‍-ലാല്‍ ചിത്രം വരവേല്‍പിന്റെ രണ്ടാംഭാഗമോ?

സത്യന്‍-ലാല്‍ ചിത്രം വരവേല്‍പിന്റെ രണ്ടാംഭാഗമോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/17-sathyan-lal-new-move-varavelpu-sequel-2-aid0032.html">Next »</a></li></ul>
Varavelpu
വരവേല്‍പ് എന്നൊരു കൊച്ചുചിത്രത്തെ മാറ്റിനിര്‍ത്തിയാല്‍ മലയാളസിനിമയുടെ ചരിത്രം പൂര്‍ണമാവില്ല. ഒരുകാലത്ത് കേരളത്തിന്റെ ശാപമോ അനുഗ്രഹമോ ആയി മാറിയ രാഷ്ട്രീയഅതിപ്രസരം സരസ്സമായും ലളിതമായും പറഞ്ഞുവച്ച ചിത്രമായിരുന്നു വരവേല്‍പ്.

സത്യന്‍ അന്തിക്കാടിന്റെ ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തില്‍ നായകനാവാനുള്ള ഭാഗ്യം മോഹന്‍ലാലിനാണ് ലഭിച്ചത്. 1989ല്‍ ശ്രീനിവാസന്‍ തിരക്കഥയിലൊരുങ്ങിയ സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയചിന്തകളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍പ്രധാനമന്ത്രി വാജ്‌പേയി പോലും വാചാലനായിട്ടുണ്ടെന്ന കാര്യം പറയാതെ വയ്യ. അത്രയ്ക്ക് ശക്തമായിരുന്നു വരവേല്‍പ എന്ന സിനിമ നല്‍കിയ സന്ദേശം.

അത്യാവശ്യം പണവും ആകാശം മുട്ടുന്ന സ്വപ്‌നങ്ങളുമായെത്തുന്ന മുരളിയെന്ന യുവാവ് നാട്ടിലെത്തുന്നതോടെയാണ് വരവേല്‍പ്പിന്റെ കഥ സത്യന്‍ പറഞ്ഞുതുടങ്ങിയത്. നാട്ടിലൊരു ബിസിനസ്സ് തുടങ്ങി പച്ചപിടിയ്ക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. എന്നാല്‍ പരിധികള്‍ ലംഘിച്ചുള്ള തൊഴിലാളിരാഷ്ട്രീയവും ദുഷിച്ച ബ്യൂറോക്രസിയും അയാളുടെ മോഹങ്ങള്‍ക്ക് വിഘാതമായി. ഒരു ബസ്സ സര്‍വീസ് തുടങ്ങി രക്ഷപ്പെടുകയെന്ന മോഹങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഒടുവില്‍ നഷ്ടബോധത്തോടെ ഗള്‍ഫിലേക്ക് മുരളി തിരിച്ചുപോകുന്നതോടെയാണ് വരവേല്‍പ്പിന് തിരശ്ശീല വീഴുന്നത്.

അടുത്തപേജില്‍
വരവേല്‍പ്പിന് ശേഷമുള്ള രാഷ്ട്രീയം

<ul id="pagination-digg"><li class="next"><a href="/news/17-sathyan-lal-new-move-varavelpu-sequel-2-aid0032.html">Next »</a></li></ul>
English summary
Mohanlal new untitled film is rumoured to be a sort of sequel to Sathyan 1989 Mohanlal-Sreenivasan classic Varavelpu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam