വരവേല്‍പ്പിന് ശേഷമുള്ള രാഷ്ട്രീയം

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/17-sathyan-lal-new-move-varavelpu-se-aid0032.html">« Previous</a>

Sheela and Mohanlal
എണ്‍പതുകളിലെ കേരളത്തിലെ ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥയെ സരസ്സമായി വിമര്‍ശിയ്ക്കുകയായിരുന്നു വരവേല്‍പ്പിലൂടെ സത്യനും ശ്രീനിയും ചെയ്തത്. ഇന്നിപ്പോള്‍ 2011ല്‍ സത്യനും മോഹന്‍ലാലും വീണ്ടുമൊന്നിയ്ക്കുമ്പോള്‍ അത് വരവേല്‍പ്പിനൊരു രണ്ടാം ഭാഗമാണോ എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ ഷീല, ബിജുമേനോന്‍, ഇന്നസെന്റ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സത്യന്റെ തന്നെ തിരക്കഥയില്‍ പാലക്കാട് ഷൂട്ടിങ് പുരോഗമിയ്ക്കുന്ന ചിത്രം വരവേല്‍പ്പിന് ശേഷമുള്ള കേരളത്തിലെ സാമൂഹികമാറ്റങ്ങളാണ് പറയുന്നതെന്നാണ് സൂചന.

ലാല്‍ അജയനെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിന്റെ കഥാഗതിയാണ് ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പോകേണ്ടിവരുന്ന അജയന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവരികയാണ്. പ്രായമായ അമ്മയെ സംരക്ഷിയ്ക്കുകയെന്ന ഉദ്ദേശത്തോടെ വരുന്ന അജയന്‍ കൃഷിയുമായി ബന്ധപ്പെട്ട ചില വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നു.

ജീവിതം സുഖകരമായി മുന്നോട്ടു നീങ്ങുന്നതിനിടെ ചില സംഭവങ്ങള്‍ അജയന്റെ ജീവിതത്തെ മാറ്റിമറിയ്ക്കുകയാണ്. കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് വന്നുചേര്‍ന്ന മാറ്റങ്ങള്‍ സിനിമയിലൂടെ പറയാന്‍ സത്യന്‍ ശ്രമിയ്ക്കുന്നുവെന്നാണ് സിനിമാവൃത്തങ്ങളിലുള്ള സംസാരം.

ഈ അഭ്യൂഹങ്ങളില്‍ എന്തുമാത്രം സത്യമുണ്ടെന്നറിയാന്‍ ഒക്ടോബര്‍ 31വരെ കാത്തിരിയ്‌ക്കേണ്ടി വരും. ഗാന്ധി ജയന്തി ദിനത്തില്‍ മോഹന്‍ലാലിന്റെ മൂന്നുറ്റിയൊന്നാം സിനിമയെന്ന തിലകക്കുറിയുമായി അജയന്റെ കഥ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

മുന്‍പേജില്‍
സത്യന്‍-ലാല്‍ ചിത്രം വരവേല്‍പിന്റെ രണ്ടാംഭാഗമോ?

<ul id="pagination-digg"><li class="previous"><a href="/news/17-sathyan-lal-new-move-varavelpu-se-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X