»   » ചുംബനവീരന്‍ വെറുപ്പിക്കുന്നു: ഇമ്രാന്‍

ചുംബനവീരന്‍ വെറുപ്പിക്കുന്നു: ഇമ്രാന്‍

Posted By:
Subscribe to Filmibeat Malayalam
Emraan Hashmi
ബോളിവുഡിലെ ചുംബനവീരനാരെന്ന് ചോദിച്ചാല്‍ ശങ്ക കൂടാതെ പറയാം ഇമ്രാന്‍ ഹാഷ്മിയെന്ന്. നായികമാരുമൊത്തുള്ള ചുംബനരംഗങ്ങളാണ് ഈ നടനെ കൂടുതല്‍ പ്രശസ്തനാക്കിയത്. അധരചുംബനരംഗങ്ങളില്‍ഹാഷ്മിയെ കടത്തിവെട്ടാന്‍ ആരുമില്ലെന്ന് കൂടെ അഭിനയിച്ച നടിമാരും സാക്ഷ്യപ്പെടുത്തും.

എന്നാല്‍ ചുംബനവീരനെന്ന പേര് വെറുപ്പുണ്ടാക്കുന്നുവെന്നാണ് ഇമ്രാന്റെ പരാതി. സിനിമകളിലെ ലൈംഗികരംഗങ്ങള്‍ എനിയ്ക്ക് പ്രശ്‌നമല്ല. എന്നാലിങ്ങനെയൊരു വിശേഷണം ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇത് മാറിപ്പോയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇത്തരം വേഷങ്ങളിലഭനയിക്കേണ്ടി വരും. സിനിമയില്‍ സീരിയല്‍ കിസ്സര്‍ എന്നതിനെക്കാള്‍ സീരിയല്‍ കില്ലര്‍ എന്ന പേര് കിട്ടുന്നതാണ് നല്ലതെന്ന് ഇമ്രാന്‍ പറയുന്നു.

മര്‍ഡര്‍, സഹര്‍, അക്‌സര്‍, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനരംഗങ്ങള്‍ ഏറെ പ്രശസ്തമാണ്. ഇങ്ങനെയൊരു പേര് വീഴുന്നതില്‍ പരിഭവം പറയുന്ന താരം പക്ഷേ ഏറ്റവും പുതിയ ചിത്രമായ മര്‍ഡര്‍ രണ്ടിലും ചുംബനരംഗത്തില്‍ അഭിനയിക്കുന്നുണ്ടെന്നത് വേറെകാര്യം.

English summary
Emraan Hashmi rose to fame not only through his acting but also his lip lock scenes with almost every actress opposite him in his film - the reason why he was tagged as the serial kisser. However, the actor is now irritated with the tag.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam