»   » എല്ലാം പെട്ടെന്നായിരുന്നു: സിന്ധു മേനോന്‍

എല്ലാം പെട്ടെന്നായിരുന്നു: സിന്ധു മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Sindhu Menon
വിവാഹം പെട്ടെന്നാണ് തീരുമാനിച്ചതെന്നും അതിനാലാണ് മാധ്യമങ്ങളെ അറിയിക്കാന്‍ കഴിയാതിരുന്നതെന്നും നടി സിന്ധുമേനോന്‍. സിന്ധു രഹസ്യമായിട്ടാണ് വിവാഹം ചെയ്തതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സിന്ധുവിന്റെ വിവാഹനിശ്ചയം വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ എന്നാല്‍ ബാംഗ്ലൂരിലെ മഹാലക്ഷ്മി ലേ ഔട്ടിലെ ശ്രീനിവാസ ക്ഷേത്രത്തില്‍ വച്ച് അധികരമാരുമറിയാതെയായിരുന്നു വിവാഹം.

ഇതിന് ശേഷം ബൗറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് വിവാഹസല്‍ക്കാരം നടത്തിയിരുന്നു. എന്നാല്‍ ഇതും മാധ്യമശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.മാത്രമല്ല മലയാളചലച്ചിത്രവേദിയില്‍ നിന്നും വിരുന്നിന് ആരും എത്തിയിരുന്നുമില്ല.

നിശ്ചയത്തിന് മുമ്പ് താന്‍ ഭര്‍ത്താവായ പ്രഭുവിനെ കണ്ടിട്ടില്ലെന്നും അമ്മയുടെ ബന്ധുകൊണ്ടുവന്ന വിവാഹാലോചനയാണിതെന്നും സിന്ധു പറഞ്ഞു. ഇരുകുടുംബങ്ങളും നേരിട്ട് സംസാരിച്ചശേഷം ജാതകവും ഗ്രഹനിലയും നോക്കിയാണ് വിവാവഹം തീരുമാനിച്ചതെന്നും താരം പറഞ്ഞു.

പ്രഭു ധാരാളം സിനിമകള്‍ കാണുന്നയാളാണ്, എന്റെ ചിത്രങ്ങളും കണ്ടിട്ടുണ്ട്, വിവാഹശേഷം അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല- സിന്ധു പറഞ്ഞു. എന്തായാലും പ്രഭുവിനൊപ്പം സിന്ധു ലണ്ടനിലേയ്ക്ക് പറക്കുകയാണ്, ഇനിയുള്ള കാലം അവിടെ സ്ഥിരതാമസമാക്കാനാണ് തീരുമാനം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam