ഗായിക ശ്വേത മോഹന്‍ വിവാഹിതയായി

By Lakshmi

Swetha and Ashwin
കൊച്ചി: ചലച്ചിത്ര പിന്നണി ഗായിക സുജാതയുടെയും ഡോക്ടര്‍ കൃഷ്ണ മോഹന്റെയും മകളും ഗായികയുമായ ശ്വേത മോഹന്‍ വിവാഹിതയായി.

തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ ശശിയുടെയും ഡോക്ടര്‍ പത്മജയുടെയും മകന്‍ അശ്വിനാണ് വരന്‍. ദീര്‍ഘകാലമായി ഇവര്‍ സുഹൃത്തുക്കളായിരുന്നു.

കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വിവാഹച്ചടങ്ങില്‍ വധുവരന്മാരെ ആശംസിക്കാന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പലരും എത്തി.

സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തി നവദമ്പതികള്‍ക്ക് വിവാഹസമ്മാനം നല്‍കി അനുഗ്രഹിച്ചു. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും നടന്‍ ശ്രീനിവാസനും കുടുംബസമേതമാണ് വിവാഹത്തിന് എത്തിയത്.

ശ്രീകുമാരന്‍ തമ്പി, ഡോക്ടര്‍ കെ. ഓമനക്കുട്ടി, ചിത്ര അയ്യര്‍, രമേഷ് നാരായണന്‍, ലക്ഷ്മി ഗോപാലസ്വാമി, സംയുക്താ വര്‍മ്മ, ഭാവന, മഞ്ജു വാര്യര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X