»   » ആഷിക് അബുവിന്റെ ചിത്രത്തില്‍ 6നായകന്മാര്‍

ആഷിക് അബുവിന്റെ ചിത്രത്തില്‍ 6നായകന്മാര്‍

Posted By: Super
Subscribe to Filmibeat Malayalam
Lal
സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ അണിയറക്കാര്‍ വീണ്ടും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നായിരുന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇടുക്കി ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ ലാല്‍ തന്നെ നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലാല്‍ ഉള്‍പ്പെടെ ആറ് നയകന്മാരാണ് ആഷിക് അബുവിന്റെ പുതിയ ചിത്രത്തിലുള്ളത്. ശങ്കര്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍, രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ഇടുക്കി ഗോള്‍ഡ്' എന്ന കഥയെ ആധാരമാക്കിയാണ് ആഷിക് അബു ഈ ചിത്രം ഒരുക്കുന്നത്. സോള്‍ട്ട് ആന്റ് പെപ്പറിന് തിരക്കഥ രചിച്ച ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിക്കും.

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന മെഗാഹിറ്റിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡ് എന്ന ഹൈറേഞ്ച് ത്രില്ലറില്‍ മമ്മൂട്ടിക്കു പകരം നടനും സംവിധായകനുമായ ലാല്‍ നായകനാകും. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നാട്ടില്‍ തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയശേഷം മുമ്പ് സ്‌കൂളില്‍ കൂടെ പഠിച്ച സുഹൃത്തുക്കളെ തേടിപ്പിടിയ്ക്കാന്‍ ശ്രമിക്കുകയാണിയാള്‍.

അതിനായി പത്രത്തില്‍ ഒരു പരസ്യം ചെയ്യുന്നു. ആദ്യ ദിവസങ്ങളില്‍ ആ പരസ്യത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ നമ്പ്യാരെ തേടിയെത്തുകയാണ്. പഴയ സഹപാഠി ഇപ്പോള്‍ പെരുങ്കള്ളനാണ്. ഇതിന് പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുടെ രസകരമായ ആവിഷ്‌കാരമാണ് ഇടുക്കി ഗോള്‍ഡ്.

English summary
After the whopping success of Salt N Pepper, Aashiq Abu is now gearing up for his next project ,which is titled as "Idukki Gold". "Idukki Gold" plot revolves around a retired ATS officer who comes to settle down in his native village and searches for his childhood friends,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam