അഭിനയം നിര്‍ത്താന്‍ പരിപാടിയില്ലെന്ന് സ്‌നേഹ

പത്തു വര്‍ഷമായി ഞാന്‍ സിനിമയിലെത്തിയിട്ട്. ഇതിനകം ഒട്ടേറെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴും തനിയ്ക്ക് മികച്ച ഓഫറുകള്‍ ലഭിയ്ക്കുന്നുണ്ട്. അതെല്ലാം സ്വീകരിയ്ക്കുന്നുമുണ്ട്. സിനിമ വിടാന്‍ ഇപ്പോള്‍ ഒരു പ്ലാനുമില്ല. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്‌നേഹ വ്യക്തമാക്കി.
അനിയത്തി ഈയിടെ ഗാര്‍മെന്റ് ബിസിനസ്സ് രംഗത്തെത്തിയതാണ് ഇത്തരമൊരു അഭ്യൂഹം പരക്കാന്‍ ഇടയാക്കിയതെന്നും നടി കരുതുന്നു. എനിയ്ക്ക് ബിസിനസ്സിനെക്കുറിച്ച് ഒന്നുമറിയില്ല. അഭിനയം മാത്രമാണ് എനിയ്ക്കറിയാവുന്നത്, അത് കുറെക്കാലം തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം സ്‌നേഹ പറഞ്ഞു.


Click it and Unblock the Notifications