»   » ശ്രീനിവാസനോട് വിശദീകരണം ചോദിക്കും

ശ്രീനിവാസനോട് വിശദീകരണം ചോദിക്കും

Posted By:
Subscribe to Filmibeat Malayalam
Sreenivasan
ഫിലിം ചേംബറിന്റെ തീരുമാനത്തിനെതിരെ പ്രസ്താവന നടത്തിയ നടന്‍ ശ്രീനിവാസനോട് വിശദീകരണം ആവശ്യപ്പെടാന്‍ ഫിലിം ചേംബര്‍ തീരുമാനിച്ചു.

ഫിലിം ചേംബറിന്റെ തീരുമാനം വിഡ്ഢിത്തമാണെന്നും സംഘടനയുടെ തലപ്പത്തുള്ളവര്‍ വിവരമില്ലാത്തവരാണെന്നും ശ്രീനി പറഞ്ഞിരുന്നു. സിനിമ പരാജയപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ തേടുന്നതിന് പകരം മറ്റു ചില കാര്യങ്ങളാണ് സംഘടന ചെയ്യുന്നതെന്നും ശ്രീനി ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ഫിലിം ചേംബറിനെ ചൊടിപ്പിച്ചത്.

പ്രസ്താവനയെപ്പറ്റി ശ്രീനിയോട് വിശദീകരണം തേടുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി പറഞ്ഞു.

ഫിലിം ചേംബറിന്റെ തലപ്പത്തുള്ളവര്‍ വിവരമില്ലാത്തവരാണെങ്കില്‍ പിന്നെന്തിനാണ് ചിത്രങ്ങളുമായി സഹകരിച്ചതെന്ന് മണി ചോദിച്ചു. ഇത്തരത്തില്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മണി വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam