ഫാന്‍സുകാര്‍ കവലച്ചട്ടമ്പികളാവുന്നു

തൊട്ടതിനും പിടിച്ചതിനും സമരം ചെയ്യും ഉപരോധിക്കും എന്നു പറയുന്ന സംഘടനകളൊക്കെ ഫാന്‍സുകാരുടെ ചെയ്തികളെ കണ്ടില്ലെന്ന് നടിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ ബുദ്ധിമുട്ടില്ലാതെ ഊട്ടിവളര്‍ത്തുന്ന ഇവരെ പേടിച്ച് പ്രേക്ഷകര്‍ തിയറ്ററില്‍ വരാന്‍ മടിക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ റിലീസിംഗ് ദിവസം കരിഞ്ചന്തയില്‍ ടിക്കറ്റ് വില്പന നടത്തിയിരുന്നവര്‍ പോക്കറ്റടിക്കാരും നഗരത്തിലെ മുച്ചീട്ടുകളിക്കാരുമായ ചട്ടമ്പികളൊക്കെയായിരുന്നു. അവരുടെ ഡ്യൂട്ടിയാണ് ഇപ്പോള്‍ ഫാന്‍സുകാര്‍ ഏറ്റെടുത്തിരിക്കുന്നത്.
സൂപ്പര്‍താരങ്ങളുടെ മികച്ച സിനിമകളെ തള്ളിപ്പറയുന്ന ഇവര്‍, ചില ട്രെന്‍ഡ് കഥാപാത്രങ്ങളെ മാത്രമേ പ്രോല്‍സാഹിപ്പിക്കാറുള്ളു. ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരെ പിന്തുണക്കുന്ന താരങ്ങളാണ് യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരുടെ ശത്രുക്കള്‍. സ്വന്തം സിനിമകളെ പ്രേക്ഷകനില്‍ നിന്ന് അകറ്റാന്‍ മാത്രം മുന്‍കൈയ്യെടുക്കുന്ന ഇവര്‍ പറഞ്ഞു ഫലിപ്പിച്ച് വിജയിപ്പിച്ച എത്ര സിനിമകളുണ്ടാവും.?
ചാരിറ്റിയുടെ പേരുപറഞ്ഞ് നിരന്നു നില്‍ക്കുന്ന ഇവരുടെ ഫോട്ടോകളും റിപ്പോര്‍ട്ടുകളും നല്കാന്‍ അച്ചടിമാധ്യമങ്ങളും മുന്നിലാണ്. സമൂഹത്തിനോട് ബാദ്ധ്യതയും ഉത്തരവാദിത്വവുമുള്ളവരാണ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍, അവര്‍ ചെയ്യുന്ന ഏര്‍പ്പാടുകളല്ല ഫാന്‍സുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എക്‌സിബിറ്റേഴ്‌സും ചേമ്പറും പ്രൊഡ്യൂസേഴ്‌സ് സംഘടനകളും ഇവരെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
ആദ്യപേജില്‍
ഫാന്‍സുകാരുടെ പകല്‍ക്കൊള്ള


Click it and Unblock the Notifications