ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, മഞ്ജു മികച്ച നടി
പുതുവര്‍ഷം പിറന്നതോടെ മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തുടങ്ങി. ഏറെക്കാലമായി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന രംഗത്ത് കൈയ്യടി നേടിയ ഏഷ്യാനെറ്റും തങ്ങളുടെ അവാര്‍ഡ് നിശ സംഘടിപ്പിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖരെ അണിനിരത്തിയാണ് പതിനേഴാമത് ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് നിശയില്‍ മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. മഞ്ജുവാര്യര്‍ മികച്ച നടിയും ഇയ്യോബിന്റെ പുസ്തകം മികച്ച ചിത്രവുമായി തിരഞ്ഞെടുത്തു.
മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും താരങ്ങള്‍ അവതരിപ്പിച്ച പരിപാടികള്‍ കാണികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിച്ചു. പിന്നണി ഗായിക റിമിഗോമിയുടെ സൂപ്പര്‍സ്റ്റാര്‍ മെഡ്‌ലി ആവേശത്തിരയുണര്‍ത്തി. വേറിട്ട നൃത്തങ്ങളും കോമഡി സ്‌കിറ്റുകളും അവാര്‍ഡ് നിശയ്ക്ക് മാറ്റേകി. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, എന്നിവര്‍ക്കും അവാര്‍ഡ് നല്‍കി. മോഹന്‍ലാലിനെയും ജയറാമിനെയും കവിയൂര്‍ പൊന്നമ്മയേയും ആദരിച്ചു. ഇതാ ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന്റെ കൂടുതല്‍ വിശേഷങ്ങള്‍..

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
വര്‍ഷം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. പോയ വര്‍ഷം ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു വര്‍ഷം. ആശ ശരത്തായിരുന്നു വര്‍ഷത്തില്‍ മമ്മൂട്ടിയുടെ നായിക

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ പ്രിയ നായിക മഞ്ജു വാര്യര്‍ ആണ് 17മത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിലെ മികച്ച നായിക

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
അമല്‍ നീരദ് അണിയിച്ചൊരുക്കിയ ഇയ്യോബിന്റെ പുസ്തകമാണ് ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്തു

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
മികച്ച ഡയറക്ടര്‍ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് ബാംഗ്ളൂര്‍ ഡേയ്‌സ് സംവിധായിക അഞ്ജലി മേനോന്‍ നേടി.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
മികച്ച എഡിറ്ററായി ബീന പോളിനെ തിരഞ്ഞെടുത്തു

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
മനസിനെ തൊടുന്ന വരികളെഴുതി മലയാള സിനിമയില്‍ വേറിട്ട സാന്നിധ്യമായി മാറിയ റഫീഖ് അഹമ്മദിനെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തു

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
മികച്ച ഗായകനായി ഹരിചരണിനെ തിരഞ്ഞെടുത്തു

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
മികച്ച ഗായികയായി ശ്വേത മോഹന്‍ തിരഞ്ഞെടുക്കപ്പെട്ടു

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
ഇയ്യോബിന്റെ പുസ്തകം അവാര്‍ഡ് നേടിയപ്പോള്‍ ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള പുരസ്‌ക്കാരം ജയസൂര്യ നേടി

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
ഹാസ്യതാരത്തിനുള്ള അവാര്‍ഡ് മുന്‍പും നേടിയിട്ടുള്ള സുരാജ് വെഞ്ഞാറമൂട് തന്നെയാണ് ഇത്തവണയും ബെസ്റ്റ് കൊമേഡിയന്‍

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ക്ക് നടന്‍ ജയറാമിന് ഗോള്‍ഡന്‍ പുരസ്‌ക്കാരം നല്‍കി ഏഷ്യാനെറ്റ് ആദരിച്ചു

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
അഭിനയ ജീവിത്തില്‍ 35 വര്‍ഷങ്ങള്‍ പിന്നിട്ട മലയാളത്തിന്റെ ലാലേട്ടനെ ഏഷ്യനെറ്റ് ആദരിച്ചു. ഇത്തവണത്തെ അവാര്‍ഡ് നിശയ്ക്ക് തന്റെ മ്യൂസിക്ക് ബാന്‍ഡായ ലാലിസത്തിനൊപ്പം മോഹന്‍ലാല്‍ പാടി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
അച്ഛന്‍ മികച്ച നടനായപ്പോള്‍ മകന്‍ സ്റ്റാര്‍ ഓഫ് ദ ഇയര്‍. ഇത്തവണത്തെ സ്റ്റാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന്‍ നേടി

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
ബാംഗ്ളൂര്‍ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഫഹദ് ഫാസിലിനെ പെര്‍ഫോര്‍മര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
മലയാളത്തിന്റെ അമ്മ നായിക കവിയൂര്‍ പൊന്നമ്മയെ ഏഷ്യാനെറ്റ് ആദരിച്ചു. നടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് കവിയൂര്‍ പൊന്നമ്മയെ ആദരിച്ചത്

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
നടന്‍ മുകേഷിനെയും അവാര്‍ഡില്‍ ആദരിച്ചു.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്‍, കാണൂ
ഹിറ്റ് ഗാനങ്ങളൊരുക്കിയ ഗോപി സുന്ദറിനെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തു

Click it and Unblock the Notifications