»   » പ്രതിസന്ധി തീര്‍ന്നു; പുതിയ ചിത്രങ്ങള്‍ 25മുതല്‍

പ്രതിസന്ധി തീര്‍ന്നു; പുതിയ ചിത്രങ്ങള്‍ 25മുതല്‍

Posted By:
Subscribe to Filmibeat Malayalam
Film Reel
കൊച്ചി: ചലച്ചിത്രരംഗത്തെ പ്രതിസന്ധി അവസാനിച്ചു. നവംബര്‍ 25 മുതല്‍ മലയാളചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും. എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം തീരുമാനിച്ചത്. 19ന് ചേരുന്ന ഫെഡറേഷന്‍ ജനറല്‍ബോഡി യോഗം ഇതിന് അംഗീകാരം നല്‍കും.

തിയേറ്ററുകളില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.ബി ഗണേഷ് കുമാറും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉറപ്പുതന്നതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

സര്‍വീസ് ചാര്‍ജ് ഒഴിവാക്കാനും വൈഡ്‌റിലീസ് നടപ്പാക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നവംബര്‍ ഒന്നുമുതല്‍ ഫെഡറേഷനു കീഴിലുള്ള തിയേറ്ററുകള്‍ അടച്ചിട്ടത്. അന്യഭാഷാ ചിത്രങ്ങള്‍ മാത്രമാണ് ഇത്രയും ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

അഞ്ചോളം സിനിമകളുടെ റിലീസ് അതോടെ പ്രതിസന്ധിയിലാകുകയും ചെയ്തു. അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതോടെ പ്രശ്‌നം വഷളായി.

ഇതോടൊപ്പം ചിത്രീകരണം നിര്‍ത്തി വെച്ച് നിര്‍മാതാക്കളും പ്രതിഷേധത്തിന്റെ പാതയിലായതോടെ മലയാള സിനിമ വീണ്ടും സ്തംഭിക്കുമെന്നായി കാര്യങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നിപ്പുണ്ടാവുകയും 'അമ്മ'യും 'ഫെഫ്ക'യും ഒറ്റക്കെട്ടായി രംഗത്തുവരികയും ചെയ്തതോടെ ഫെഡറേഷന്റെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് തീരുമാനം മാറ്റാന്‍ ഫെഡറേഷന്‍ നിര്‍ബദ്ധരായത്.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനമെടുത്തതോടെ നാലു സിനിമകളുടെ റിലീസിന് വഴിയൊരുങ്ങുകയാണ്. മമ്മൂട്ടി നായകനായ ഷാഫി ചിത്രം 'വെനീസിലെ വ്യാപാരി', പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന 'ഒരു മരുഭൂമിക്കഥ', ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി', വി.കെ. പ്രകാശിന്റെ ജയസൂര്യ ചിത്രം 'ബ്യൂട്ടിഫുള്‍' തുടങ്ങിയവയാണ് പ്രദര്‍ശനത്തിനെത്താന്‍ പോകുന്ന ചിത്രങ്ങള്‍.


English summary
Film Exhibitors' federation decided to step back from the strike and to release new Malayalam films by November 25th.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam