»   » തിലകന്‍ വീണ്ടും നാടകരംഗത്തേയ്ക്ക്

തിലകന്‍ വീണ്ടും നാടകരംഗത്തേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Thilakan
താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏതാണ്ട് ഒരു വിരാമമായിക്കഴിഞ്ഞു. ഈ പ്രശ്‌നത്തെത്തുടര്‍ന്ന് തിലകനെ വച്ച് സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ചവര്‍ വളരെ ചുരുക്കമാണ്.

ഈ അവസരത്തില്‍ തിലകന്‍ തന്റെ നാടകജീവിതത്തിന്റെ രണ്ടാമൂഴം തുടങ്ങുകയാണ്. കാല്‍നൂറ്റാണ്ടിന് ശേഷം ആദ്യമായിട്ടാണ് തിലകന്‍ വീണ്ടും അരങ്ങില്‍ എത്തുന്നത്. രണ്ടാമൂഴത്തില്‍ തിലകന്‍ നാടകാഭിനയം മാത്രമല്ല സംവിധാനത്തിലും അരക്കൈ നോക്കകുയാണ്.

ആലപ്പുഴ അക്ഷരജ്വാലക്കു വേണ്ടി 'ഇതോ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാടകമാണ് തിലകന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്നത്. നാടകത്തിലെ മുഖ്യകഥാപാത്രമായ സ്വാതന്ത്രസമര സേനാനി സൂര്യനാരായണനെയാണ് തിലകന്‍ അവതരിപ്പിക്കുന്നത്.

തൂമ്പാക്കോട് അക്ഷര ഗ്രാമീണവേദിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ഏഴിനാണ് തൂമ്പാക്കോട് പള്ളിയങ്കണത്തില്‍ നാടകം അരങ്ങേറുന്നത്.

മണിലാല്‍ രചന നിര്‍വഹിച്ചിരിക്കുന്ന നാടകത്തില്‍ ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്കു രമേഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രയും രമേഷ് നാരായണനും ഗാനങ്ങള്‍ ആലപിക്കുന്നു.

വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ച് 19ന് വൈകീട്ട് ആറിന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിനുശേഷമാണ് നാടകം അരങ്ങേറുന്നത്. സാംസ്‌കാരിക സമ്മേളനം തിലകന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ട്ടിസ്റ്റ് സുജാതന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam