»   » ത്രിഷയ്ക്കും ബോഡിഗാര്‍ഡ്

ത്രിഷയ്ക്കും ബോഡിഗാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam
Trisha
നയന്‍താര, അസിന്‍, കരീന കപൂര്‍ എത്തിയിടത്തെല്ലാം പൊന്നുവിലയുള്ള താരങ്ങളാണ് ബോഡിഗാര്‍ഡിനൊപ്പം ചേര്‍ന്നത്. അതിര്‍ത്തികള്‍ ഭേദിച്ച് മുന്നോട്ടു കുതിയ്ക്കുന്ന സിദ്ദിഖിന്റെ ബോഡിഗാര്‍ഡിനൊപ്പം ഇപ്പോള്‍ മറ്റൊരു താരം കൂടി ചേരുകയാണ്. തെന്നിന്ത്യയുടെ ഗ്ലാമര്‍ താരം ത്രിഷയാണ് ആ ഭാഗ്യതാരം. ഹിന്ദിയ്ക്ക് പിന്നാലെ നിര്‍മിയ്ക്കുന്ന തെലുങ്ക് പതിപ്പിലാണ് ത്രിഷ നായികയാവുക.

ടോളിവുഡിലെ സൂപ്പര്‍ ഹീറോയായ വെങ്കിടേഷാണ് ബോഡിഗാര്‍ഡിന്റെ റോള്‍ അവതരിപ്പിയ്ക്കുക. അതേ സമയം മൂന്ന് ഭാഷകളിലും സിനിമ സംവിധാനം ചെയ്ത സിദ്ദിഖ് തെലുങ്ക് പതിപ്പിനുണ്ടാവില്ലെന്നാണ് അറിയുന്നത്.

ബോഡിഗാര്‍ഡില്‍ വെങ്കിടേഷിന്റെ നായികയാവുന്ന കാര്യം ത്രിഷയും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 14ന് സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പെ ബോഡിഗാര്‍ഡിന്റെ കാവലാന്റെയും ഡിവിഡികള്‍ കാണാനും താരം തീരുമാനിച്ചിട്ടുണ്ട്.

English summary
Trisha has signed another Telugu film with top hero Venkatesh. It is the remake of the Malayalam hit Bodyguard, which was also made into Kaavalan in Tamil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam