»   » പുതുമുഖങ്ങളുടെ വിരാടം.....മലയാളിയുടെ തമിഴ് ചിത്രം

പുതുമുഖങ്ങളുടെ വിരാടം.....മലയാളിയുടെ തമിഴ് ചിത്രം

Posted By:
Subscribe to Filmibeat Malayalam
Viradam
നവാഗതനായ അജിത് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലര്‍ വിരാടം ഫെബ്രുവരി 24ന് റിലീസ് ചെയ്യുന്നു. പുതുമുഖങ്ങളായ അഭിനേതാക്കളെ മുഖ്യകഥാപാത്രങ്ങളായ് അവതരിപ്പിച്ച ഈ തമിഴ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും മലയാളികളാണ്

തൃശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ ഗോള്‍ഡ് മെഡലിസ്‌റായ അജിത് ഗോപിനാഥ്, അമൃത, ജയ്ഹിന്ദ്,
റോസ്‌ബൌള്‍ ചാനലുകളില്‍ പ്രവര്‍ത്തിക്കുകയും നിരവധി ടെലിസിനിമകളും ടെലിവിഷന്‍ ഷോകളും സംവിധാനം ചെയ്തിട്ടുമുണ്ട്. ഡോക്യുമെന്ററിക്ക് കേരളസംസ്ഥാനസര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ അജിത്, ശയനം, ഋതു, എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

ടീ എസ്‌റ്റേറ്റായ വിരുതമലൈ ഹില്‍ സ്‌റേഷനിലെ താമസക്കാരാണ് സുഹൃത്തുക്കളായ രഘുപതി, ജീവ, അരുള്‍, സത്യ എന്നിവര്‍. രഘുപതി എസ്‌റേറ്റ് ഉടമയും, അരുള്‍ അവിടുത്തെ മാനേജരുമാണ്. അരുളിന്റെ കാമുകിയായ ജീവ ടിവി ജേണലിസ്‌റാണ്. ഐ.ടി. പ്രൊഫഷണലാണ് സത്യ.

ഒരു ദിവസം രാവിലെ എസ്‌റേറ്റ് ബംഗ്‌ളാവില്‍ രഘുപതി മരിച്ചുകിടക്കുന്നു. ഇതിനും ഏഴു ദിവസം മുമ്പ് ബൈക്ക് അപകടത്തില്‍ അരുള്‍ മരണപ്പെട്ടിരുന്നു. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് താഴ്‌വരയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്അരുളിന്റെ സഹോദരി എയ്ഞ്ചലായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന രഘുപതിയുടെ
മരണത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നതും അന്വേഷണം ആരംഭിക്കുന്നതും.

പ്രതിയോഗിയായ പാണ്ഡ്യനെയാണ് ജീവ സംശയിക്കുന്നത്. കാരണം അയാളുമായി ാട്ടില്‍ വെച്ച് ഈ നാല്‍വര്‍ സംഘം സംഘട്ടനത്തിലേര്‍പ്പെട്ട സാഹചര്യം വളോര്‍ക്കുന്നു. പോലീസ് സത്യയെ സംശയിക്കുകയും തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതു വിശ്വസിക്കാന്‍ തയ്യാറാവാത്ത ജീവ സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണത്തില്‍ രഘുപതിയുടെ യഥാര്‍ത്ഥ ദുഃഖം പുറത്തുവരുന്നു.നാടന്‍ കലാരൂപമായ കുത്തിലൂടെയാണ് വിരാടത്തിന്റെ കഥ ഉരുത്തിരിയുന്നത്.

പ്രശസ്ത ഫോല്‍ക്ക് ആര്‍ട്ടിസ്‌റായ കലൈമാമണി ഓം മുത്തുമാരി ഇതില്‍ വേഷമിടുന്നുണ്ട്. പ്രത്യേക ഒഡീഷനിലൂടെ കണ്ടെത്തിയ കലാകാരന്‍ മാര്‍ക്ക് വര്‍ക്ക് ഷോപ്പിലൂടെ പരിശീലനം നല്കിയാണ് വിരാടത്തിലെ കഥാപാത്രങ്ങളിലേക്ക് എത്തിക്കുന്നത്. സാമര്‍ത്ഥ്യ, കൃഷ്ണ പ്രദീപ്, ജിന്‍ ഷെറീഫ് ,ലീന്‍ മിഥുന്‍, ജിജോയ്, ഡോ.ജോസഫ്, സിദ്ധാര്‍ത്ഥ് ശിവ, സഞ്ചു, ശ്രീലത നമ്പൂതിരി, അജിത് ഗോപിനാഥ്, ശ്രീകുമാര്‍ സുഗുണന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ലുലു ക്രിയേഷന്‍സിന്റെ ബാനറില്‍ എം.എസ് സുല്‍ഫിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ ജോസ് ടൈറ്റസ്, വര്‍ഗ്ഗീസ് തോമസ് എന്നിവരുടേതാണ്. തിരക്കഥ, ഗാനരചന ഉദയശങ്കര്‍, സംഗീതംസിദ്ധ്കാള്‍
സുചിത്, പാശ്ചാത്തല സംഗീതംജാസിഗിഫ്റ്റ്

English summary
By Lulu creations, Sulpikar M S is producing the thriller film “Viraadam”. New faces Gijaai, Midhun, Samarthiya, Krishna, Sidhu Sinha were all acting. Udhaya Shankar is dealing with Screenplay, Dialogue and lyrics for songs.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam