»   » എല്ലാം പച്ചക്കള്ളം, ഞങ്ങള്‍ ഹാപ്പിയാണ്: നയന്‍താര

എല്ലാം പച്ചക്കള്ളം, ഞങ്ങള്‍ ഹാപ്പിയാണ്: നയന്‍താര

Posted By:
Subscribe to Filmibeat Malayalam
Prabh Deva-Nayantrara
ഒരു പ്രണയം തകര്‍ന്നുവെന്ന് കേള്‍ക്കാന്‍ തന്നെ പലര്‍ക്കും സുഖമാണ്. അത് സിനിമാതാരങ്ങളുടെതായാല്‍ സുഖത്തിന്റെ അളവ് കൂടും. ലേശം വിവാദങ്ങളൊക്കെയുള്ള താരങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. നയന്‍താരയും പ്രഭുദേവയും അകന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വമ്പന്‍ പ്രചാരം കിട്ടിയത് അങ്ങനെയാണ്. എന്തായാലും ഈ വാര്‍ത്ത കേട്ട് രസിച്ചവര്‍ നിരാശപ്പെടുക.

തങ്ങളുടെ ബന്ധത്തില്‍ യാതൊരു ഉലച്ചില്‍ തട്ടിയിട്ടില്ലെന്നും മുമ്പത്തെക്കാളും സന്തോഷമായി കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് ഒരു സിനിമാവെബ്‌സൈറ്റിനോട് നയന്‍താര വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി പ്രഭു വലിയ തിരക്കിലാണ്. ഹിന്ദി സിനിമയുടെ ഷൂട്ടിങും മറ്റും കാരണം വളരെ ചുരുക്കമായിട്ടേ ഞങ്ങള്‍ കാണുന്നുള്ളൂ. എന്നാല്‍ ഞങ്ങളുെ ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. പുതിയ ഗോസിപ്പുകള്‍ ചെവിയിലെത്തിയപ്പോള്‍ ചിരിയ്ക്കുകയാണ് ഞങ്ങള്‍ ചെയ്തതെന്നും നയന്‍സ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചാനലാണ് നയന്‍സ്-പ്രഭു ബന്ധം തകര്‍ന്നെന്ന് ഹോട്ട് എക്‌സ്‌ക്ലൂസീവുമായി രംഗത്തെത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയിലൂടെയാണ് പ്രണയത്തകര്‍ച്ച അവര്‍ ആഘോഷിച്ചത്. സംഭവം ചാനലിന് നല്ല റേറ്റിങ് നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ വാര്‍ത്ത മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.

ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ അടവാണ് പുതിയ ഗോസിപ്പെന്ന് നയന്‍സും വിശദീകരിയ്ക്കുന്നു. ഞങ്ങളുടെ വിവാഹത്തതീയതി അറിയാന്‍ മറ്റുള്ളവര്‍ക്കാണ് ഉത്സാഹം. എന്തായാലും ഉടനത് പുറത്തുവിടും. നയന്‍സ് വ്യക്തമാക്കി.

തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തവര്‍ഷമാദ്യം വിവാഹം നടക്കാനാണ് സാധ്യതകളെന്നും സിനിമാവെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Nayan says that today she has got used to such “TRP driven stories” and it is not worth her time to react to such stories. She concludes with a smile: “We are happy together and if our marriage is of major concern for others, the date will be announced soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X